Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് അടുത്ത അഞ്ച്​ ദിവസം ഒറ്റപ്പെട്ട മഴ തുടരും; കാറ്റിനും സാധ്യത

text_fields
bookmark_border
Rain
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു​ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക്​ സാധ്യതയെന്ന്​ കേ​ന്ദ്ര കാലാവസ്ഥ വകുപ്പ്​. 40-60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്​ വീശാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണം.

കേരളതീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 2.2 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വടക്കൻ കേരള തീരം മുതൽ വടക്കൻ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദപാത്തി രൂപപ്പെട്ടു. ഝാർഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു.

രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമർദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതായും സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Isolated rain and wind will continue in the state for the next five days
Next Story