Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിസ്റ്റത്തിന്‍റെ തകരാർ...

സിസ്റ്റത്തിന്‍റെ തകരാർ പരിഹരിക്കാനല്ലേ മന്ത്രി; സർക്കാറിനെതിരെ രമേശ് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel

ആലുവ: മെഡിക്കൽ കോളജുകളിൽ നടന്നു പോകുന്നവൻ മൂക്കിൽ പഞ്ഞവെച്ചു മടങ്ങുന്ന അവസ്ഥയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശസ്ത്രക്രിയയിലെ വീഴ്ച സിസ്റ്റത്തിന്റെ പ്രശ്നമെന്നാണ് മന്ത്രി പറയുന്നത്. സിസ്റ്റത്തിന്‍റെ തകരാർ പരിഹരിക്കാനല്ലേ മന്ത്രി. നവകേരള സർവേ അധികാര ദുർവിനിയോഗമാണ്. ജനാധിപത്യത്തിൽ കേട്ടു കേൾവി ഇല്ലാത്ത സംഭവം. സർക്കാർ ചെലവിൽ വോട്ട് പിടിക്കാനുള്ള തന്ത്രമാണ്. കേരളത്തിൽ ഭരണം മാറും. ഇങ്ങനെ വൃത്തികേട് കാണിക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. ഇതിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് നടത്തിയാൽ എന്തായിരിക്കും സ്ഥിതി. ഇപ്പോൾ സർക്കാർ ഇതിൽ സുപ്രീം കോടതിയിൽ പോയിരിക്കുകയാണ്. കെ.കെ. വേണുഗോപാലാണ് സർക്കാറിന് വേണ്ടി ഹാജരാകുന്നത്. അതിന്റെ ചെലവ് ജനങ്ങൾ വഹിക്കേണ്ടി വരില്ലേ. എന്ത് തോന്നിവാസം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർഭരണം ഉണ്ടാകുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ അയാൾ കാലഹരണപ്പെട്ട നേതാവാണെന്നായിരുന്നു മറുപടി. തങ്ങളുടെ പാർട്ടിയിൽ ഇല്ല. പി.കെ. ശശി വന്നാലും സുരേഷ് വന്നാലും സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalatreatment error
News Summary - Isn't the minister supposed to fix the system's flaws? Ramesh Chennithala
Next Story