വെളിച്ചം സംസ്ഥാന സംഗമം
text_fieldsഅന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ വെളിച്ചം സംസ്ഥാന സംഗമം ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: സമ്പത്ത് വ്യക്തിയുടെ പരിപൂർണ അവകാശമല്ല, മറിച്ച് മനുഷ്യരെ ദൈവം ഏൽപിച്ച ഉത്തരവാദിത്തമാണെന്ന് ഐ.എസ്.എം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ വെളിച്ചം 21ാം ഘട്ടം സംസ്ഥാന സംഗമം ആഹ്വാനം ചെയ്തു. കേരള ജംഇയ്യതുൽ ഉലമ (കെ.ജെ.യു) സംസ്ഥാന പ്രസിഡൻറ് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ കരീം സുല്ലമി അധ്യക്ഷത വഹിച്ചു. വെളിച്ചം പരീക്ഷ കൺട്രോളർ ടി.പി. ഹുസൈൻകോയ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.എം മർകസുദ്ദഅവ ജില്ല സെക്രട്ടറി സി.സി. ശക്കീർ ഫാറൂഖി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, അദീബ് അഹമ്മദ്, ജസിൻ നജീബ്, ഇസ്മയിൽ ചമ്പാട്, ശഫീന ശുക്കൂർ, സുഹാന ഇരിക്കൂർ എന്നിവർ സംസാരിച്ചു.
ഖുർആൻ മനഃപാഠ മത്സരം നൗഷാദ് കാക്കവയൽ, ഷമീർ ഫലാഹി, അബ്ദുൽ സത്താർ ഫാറൂഖി, കെ.വി. ഫാദിൽ റഹ്മാൻ എന്നിവർ നയിച്ചു. കെ.പി. സകരിയ്യയുടെ ഖുർആൻ ആസ്വാദന പാഠങ്ങൾ മൂന്നാം ഭാഗത്തിന്റെ പ്രകാശനം ഡോ. എ.പി. നൗഷാദിന് നൽകി ശംസുദ്ദീൻ പാലക്കോട് നിർവഹിച്ചു.
അബ്ദുൽലത്തീഫ് കരുമ്പുലാക്കൽ, ഡോ. ഇസ്മയിൽ കരിയാട്, സി.ടി. ആയിഷ വിഷയാവതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

