ഇസ്ലാമിക ദായക്രമത്തിൽ പക്ഷപാതിത്വമില്ല -ഐ.എസ്.എം
text_fieldsഐ.എസ്.എം സംസ്ഥാന സമിതി കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ബൗദ്ധിക സംവാദം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ഇസ്ലാമിക അനന്തരാവകാശ നിയമങ്ങൾ പുരുഷ കേന്ദ്രീകൃതവും സ്ത്രീവിരുദ്ധവുമാണെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഐ.എസ്.എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ബൗദ്ധിക സംവാദം അഭിപ്രായപ്പെട്ടു. സ്ത്രീപുരുഷ പ്രകൃതിയെയും സാഹചര്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള നീതിപൂർവമായ നിയമങ്ങളാണ് എല്ലാ കാര്യങ്ങളിലുമെന്നപോലെ ദായക്രമത്തിലും ഇസ്ലാം പഠിപ്പിക്കുന്നത്. മതത്തിന്റെ പെൺവിരുദ്ധത തേടി ഗവേഷണം നടത്തുന്നവർ അനാവശ്യ വിവാദങ്ങളുണ്ടാക്കി സ്വയം അപഹാസ്യരാവുകയാണ്.
ശരീഅത്തിൽ മാറ്റം വരുത്തണമെന്ന വാദമുയർത്തുന്നവർ ഇസ്ലാമോഫോബിയക്ക് വളംവെച്ചുകൊടുക്കുകയാണെന്നും സംവാദം അഭിപ്രായപ്പെട്ടു.കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.
ഐ.എസ്.എം പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ‘പ്രവാചകന്റെ റമദാൻ’ പുസ്തക പ്രകാശനം കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി നിർവഹിച്ചു. പാലത്ത് അബ്ദുറഹിമാൻ മദനി, എം.എം. അക്ബർ, മുസ്തഫ തൻവീർ, എൻ.വി. സകരിയ, കെ.എം.എ അസീസ്, ബരീർ അസ്ലം, റഹ്മതുല്ല സ്വലാഹി, സി. മരക്കാരുട്ടി, യാസർ അറഫാത്ത്, ശാഹിദ് മുസ്ലിം, സൈദ് മുഹമ്മദ് കുരുവട്ടൂർ, സിറാജ് ചേലേമ്പ്ര, ഡോ. പി.കെ. ജംശീർ ഫാറൂഖി, ഹാഫിസ് റഹ്മാൻ പുത്തൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

