Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യപ്രവർത്തകനുമായ കെ.കെ. മമ്മുണ്ണി മൗലവി അന്തരിച്ചു

text_fields
bookmark_border
ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യപ്രവർത്തകനുമായ കെ.കെ. മമ്മുണ്ണി മൗലവി അന്തരിച്ചു
cancel

പെരിന്തൽമണ്ണ: ഇസ്‍ലാമിക പണ്ഡിതനും ജീവകാരുണ്യപ്രവർത്തകനും മുതിർന്ന ജമാഅത്തെ ഇസ്‍ലാമി നേതാവുമായ കെ.കെ. മമ്മുണ്ണി മൗലവി (82) അന്തരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി അനാഥാലയങ്ങളുടെയും ജീവകാരുണ്യസ്ഥാപനങ്ങളുടെയും നെടുംതൂണായിരുന്നു.

ദീർഘകാലം ജമാഅത്തെ ഇസ്‌ലാമി കേരള ശൂറയിലും അഖിലേന്ത്യാ പ്രതിനിധി സഭയിലും അംഗമായിരുന്നു. പെരിന്തൽമണ്ണ ഇസ്‍ലാമിക് മിഷൻ ട്രസ്റ്റ് സെക്രട്ടറി, ശാന്തപുരം മഹല്ല് അസി. ഖാദി, വാടാനപ്പള്ളി ഓർഫനേജ് ഇസ്‍ലാമിയ കോളജ് പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മലര്‍വാടി ബാലമാസികയുടെ പ്രസിദ്ധീകരണത്തിന് പശ്ചാത്തലമൊരുക്കുന്നതിൽ പങ്കുവഹിച്ചു. ദീർഘകാലം അതിന്റെ പബ്ലിഷറായിരുന്നു.

ശാന്തപുരം ഇസ്‍ലാമിയ കോളജ്, വാടാനപ്പള്ളി ഓർഫനേജ്, പത്തിരിപ്പാല മൗണ്ട് സീന, പെരുമ്പിലാവ് അന്‍സാർ സ്ഥാപനങ്ങൾ, അഴിക്കോട് ഇസ്‍ലാമിക് എജുക്കേഷണൽ കോപ്ലംക്‌സ് എന്നിവയുടെ ഭരണ സമിതികളിൽ അംഗമായിരുന്നു.

പത്തിരിപ്പാല ബൈത്തുശ്ശാരിഖ അല്‍ ഖൈരി ട്രസ്റ്റ്, പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ്, വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മറ്റി, കേച്ചേരി അല്‍ ഇസ്‌ലാഹ്, അഴിക്കോട് ഇസ്‌ലാമിക് എഡുക്കേഷണൽ കോപ്ലക്‌സ്, പെരിങ്ങാടി അല്‍ഫലാഹ്, തുവ്വൂര്‍ ഹിറ ഇംഗ്ലീഷ് സ്‌കൂള്‍ തുടങ്ങിയവയുടെ ചെയർമാനായിരുന്നു. കേരളത്തിന് പുറത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ സേവനമേഖല വിപുലപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. വിഷന്‍ 2026 പദ്ധതിയുടെ വൈസ് ചെയര്‍മാനെന്ന നിലയിൽ ഇന്ത്യയിലെ പിന്നാക്ക പ്രദേശങ്ങളിൽ സഞ്ചരിച്ച്‌ വിദ്യാഭാസ-സേവന സംരംഭങ്ങള്‍ ആരംഭിച്ചു.

1944-ല്‍ മലപ്പുറം ജില്ലയിലെ മുള്ള്യാകുര്‍ശിയിലാണ് ജനനം. പിതാവ്: കളക്കണ്ടത്തിൽ മുഹമ്മദ്. മാതാവ്: കാടന്തൊടി മറിയക്കുട്ടി. 1955-1965-ൽ ശാന്തപുരം ഇസ്‌ലാമിയാ കോളജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. കാരയാട് മദ്റസ, ചാവക്കാട് മുതുവട്ടൂര്‍ മഹല്ല് ഇമാം, മുവാറ്റുപുഴ മദ്റസതുൽ ബനാത് പ്രിന്‍സിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1977 മുതൽ 10 വർഷം എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിൽ ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിമായി സേവനമനുഷ്ഠിച്ചു.

പള്ളി നിര്‍മ്മാണം, വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിർമാണവും പശ്ചാത്തല വികസനവും, ജനസേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകളിൽ നേതൃപരമായ പങ്കുവഹിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ഹഫ്‌സത്ത്, നസീമ, സാജിദ, നജ്മുന്നിസ, നദീറ, മുബാറക, യാസിര്‍, അബ്ദുറബ്ബ്, ബിലാല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Islamic scholar and philanthropist K K Mammunni Moulavi passes away
Next Story