ഇസ്ലാം ഒരുസംഘടനക്കും ഭീഷണിയല്ല -പി. മുജീബ് റഹ്മാൻ
text_fieldsഖുർആൻ സമ്മേളനം പേരാമ്പ്രയിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
പേരാമ്പ്ര (കോഴിക്കോട്): ഇസ്ലാം ഒരുസമുദായ സംഘടനക്കും ഭീഷണിയല്ലെന്നും ആശയും ശാന്തിയുമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. പേരാമ്പ്രയിൽ ഖുർആൻ സമ്മേളന-അവാർഡ് ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ സമുദായ നേതാക്കളിൽനിന്ന് ഉണ്ടാകുന്നത് ഖേദകരമാണ്. അത് പുതുതലമുറയുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി അധ്യക്ഷതവഹിച്ചു.
പാളയം ഇമാം ഡോ. വി.പി. ഷുഹൈബ്, ഡോ. അബ്ദുസ്സലാം അഹമ്മദ്, പി.ടി.പി. സാജിത, മുഫ്തി അമീന് മാഹി, ഫൈസൽ പൈങ്ങോട്ടായി, സഈദ് എലങ്കമൽ തുടങ്ങിയവർ സംസാരിച്ചു. ബഷീർ മുഹിയുദ്ദീൻ, അഡ്വ. മുബഷിർ അസ്ഹരി എന്നിവർ ഖുർആൻ ഹൃദയ വസന്തം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

