Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഥയാത്രക്കിടെ സ്ത്രീയോട് മോശം പെരുമാറ്റം, നഗ്നത പ്രദർശനം; പന്തളത്ത് സന്യാസി അറസ്റ്റിൽ

text_fields
bookmark_border
രഥയാത്രക്കിടെ സ്ത്രീയോട് മോശം പെരുമാറ്റം, നഗ്നത പ്രദർശനം; പന്തളത്ത് സന്യാസി അറസ്റ്റിൽ
cancel

പന്തളം: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സന്യാസി ഗുരുസ്വാമി മഹാരാഷ്ട്ര സ്വദേശി അദമ്പൂർ ഗുരുനാഥ് സോപാന(37)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്കോൺ രഥയാത്രക്കിടെ നഗ്നത പ്രദർശനം നടത്തുകയും അശ്ലീലമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ പന്തളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് പന്തളം കുരമ്പാല ജങ്ഷനിലൂടെ രഥയാത്ര കടന്നുപോകുമ്പോ​ഴായിരുന്നു സംഭവം.

ഇസ്കോൺ സകിർത്തൻ പദയാത്ര എന്ന പേരിൽ വൃന്ദാവൻ ധാം ആശ്രമം കേന്ദ്രീകരിച്ച് 15 അംഗ സംഘം മഹാരാഷ്ട്രയിലെ കേദാർനാഥിൽ നിന്നാണ് രഥ യാത്ര ആരംഭിച്ചത്. ഒരു രഥം, മൂന്നു കാളകൾ, ഒരു ട്രാക്ടർ എന്നിവയാണ് ഉണ്ടായിരുന്നത്. രഥയാത്ര കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു.

ലഘുലേഖ വിതരണം ചെയ്യാൻ കുരമ്പാലയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറിയ ഗുരുസ്വാമി അദമ്പൂർ ഗുരുനാഥ് സോപാൻ കടയിലെ സ്ത്രീയോട് അപമര്യാദയുടെ പെരുമാറുകയായിരുന്നു. സ്ത്രീ ഭർത്താവിനെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു. പിന്നീട് പന്തളം പൊലീസിന് കൈമാറുകയായിരുന്നു. സന്യാസി സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്.

കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ എത്തിയ സ്വാമിയാണ് നഗ്നത പ്രദർശനം നടത്തിയത്. കടയിൽ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയുമായിരുന്നു. ഗുരുസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മറ്റ് സംഘാംഗങ്ങളും രഥവും പന്തളം കടക്കാട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രമുറ്റത്തേക്ക് മാറ്റി. പന്തളം പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iskcon Sadhu arrested for misconduct in Pandalam
Next Story