െഎ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ്: ജാമ്യഹരജി മാറ്റി
text_fieldsകൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിന് (െഎ.എസ്) വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് അറസ്റ്റിലായ കോഴിക്കോട് കല്ലായി സ്വദേശി റിയാസ് റഹ്മാെൻറ ജാമ്യഹരജി ഹൈകോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. ദുബൈയിൽനിന്ന് വരുേമ്പാൾ ജനുവരി 27നാണ് ഇയാളെ മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.
തീവ്രവാദപ്രവർത്തന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി കരിപ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.യു.എ.ഇയിൽ ജോലി നോക്കിയിരുന്ന റിയാസ് റഹ്മാൻ െഎ.എസിൽ ചേർന്ന് സാമൂഹിക മാധ്യമങ്ങൾ വഴി ആശയങ്ങൾ പ്രചരിപ്പിച്ചെന്നാണ് കേസ്. യു.എ.ഇയിൽ ജോലി നോക്കുമ്പോൾ 2015 ഏപ്രിൽ മുതൽ ഇയാളെ കാണാതായെന്നും തുടർന്ന് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
