Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാക്കളുടെ തിരോധാനം: ഒരാൾ കൂടി മരിച്ചതായി സന്ദേശം
text_fieldsbookmark_border
പടന്ന (കാസർകോട്): പടന്നയിൽനിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായവരിൽ ഒരാൾ കൂടി മരിച്ചതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. പടന്ന വടക്കേപ്പുറത്തെ ടി.കെ. മുർഷിദ് മുഹമ്മദ് (23) മരിച്ചതായാണ് വ്യാഴാഴ്ച സന്ദേശം ലഭിച്ചത്.
യുവാവിെൻറ പിതാവിനും സാമൂഹിക പ്രവർത്തകനുമാണ് സന്ദേശം ലഭിച്ചത്. അഫ്ഗാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയെന്ന് കരുതപ്പെടുന്ന പടന്നയിലെ യുവാക്കളിൽ ടെലഗ്രാം ആപ് വഴി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന അഷ്ഫാഖ് മജീദ് തന്നെയാണ് ഇത്തവണയും സന്ദേശം അയച്ചിരിക്കുന്നത്. മരണത്തെക്കുറിച്ച് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. 2016 ജൂൺ മൂന്നിന് അബൂദബിയിൽനിന്നും നാട്ടിലേക്ക് വരുന്നവഴി മുംബൈയിൽനിന്നാണ് യുവാവിനെ കാണാതായത്. ദുൈബയിൽനിന്ന് നാട്ടിലേക്ക് തിരിച്ച സുഹൃത്തും നാട്ടുകാരനുമായ കെ. മുഹമ്മദ് സാജിദിനെയും ഇയാൾക്കൊപ്പം കാണാതായിരുന്നു.
Next Story
