ഹംസ തീവ്രനിലപാടുകാരൻ; വർഷങ്ങളായി പൊലീസ് നിരീക്ഷണത്തിൽ
text_fieldsകണ്ണൂർ: തീവ്രനിലപാടുകളുടെ പേരിൽ നേരത്തേതന്നെ സുരക്ഷാ ഏജൻസിയുെട നിരീക്ഷണത്തിലുള്ളയാളാണ് െഎ.എസ് ബന്ധത്തിെൻറ പേരിൽ പിടിയിലായ തലശ്ശേരിയിലെ യു.കെ. ഹംസ. ഇയാളെ പലകുറി പൊലീസ് വിളിപ്പിച്ച് ചോദ്യംെചയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് ഇയാളുടെ തലശ്ശേരിയിലെ വസതിയിൽ എൻ.െഎ.എ സംഘം റെയ്ഡ് നടത്തിയിരുന്നു. തലശ്ശേരി പൊലീസ് അറിയാതെയായിരുന്നു രഹസ്യ റെയ്ഡ്. വർഷങ്ങളായി രഹസ്യ പൊലീസ് ഇയാൾക്ക് പിന്നാലെയുണ്ട്. രണ്ടു പതിറ്റാണ്ടിലേറെ ബഹ്റൈനിൽ പാചകക്കാരനായിരുന്നു. അതിനിടെയാണ് തീവ്ര ആശയത്തിലേക്ക് നീങ്ങിയത്. ’98ലാണ് നാട്ടിൽ തിരിച്ചെത്തിയത്.
നാട്ടിൽ തിരിച്ചെത്തിയശേഷം മക്കൾക്കൊപ്പം തലശ്ശേരിയിൽ കാറ്ററിങ് സർവിസ് നടത്തുകയായിരുന്നു. മികച്ച പാചകക്കാരനെന്ന നിലക്ക് പേരെടുത്ത് ‘ബിരിയാണി ഹംസ’യെന്ന പേരിൽ അറിയപ്പെട്ട ഇദ്ദേഹം തെൻറ തീവ്രനിലപാടുകൾ മറച്ചുവെക്കാറില്ല. ഇതേക്കുറിച്ച് പരിചയക്കാരുമായി സംവാദവും തർക്കവുമൊക്കെ പതിവാക്കിയ ഇയാളെ പലരും ‘താലിബാൻ ഹംസ’യെന്നും വിളിക്കാറുെണ്ടന്ന് പൊലീസ് പറഞ്ഞു. മതപരമായി ഒൗപചാരിക പഠനമൊന്നും ഇയാൾ നേടിയിട്ടില്ല. എന്നാൽ, അറബിവേഷവും മറ്റുമായി പണ്ഡിതനെന്ന പ്രതീതിയുണ്ടാക്കി. തെൻറ തീവ്രനിലപാടുകൾ മറച്ചുവെക്കുന്നില്ലെന്നും അതാണ് യഥാർഥ ഇസ്ലാമെന്നാണ് ഇയാൾ വിശ്വസിക്കുന്നതെന്നും കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു.
െഎ.എസ് വരുന്നതിന് മുമ്പുതന്നെ െഎ.എസ് മുന്നോട്ടുവെക്കുന്ന തീവ്ര ആശയങ്ങൾ ശരിയാണെന്ന് മനസ്സിലാക്കിയ ആളാണ് താനെന്നാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തപ്പോൾ പറഞ്ഞത്. ബഹ്റൈനിൽനിന്നും കണ്ണൂരിൽനിന്നും െഎ.എസിലേക്ക് ആകൃഷ്ടരായവരിൽ പലർക്കും ഹംസയുമായി ബന്ധമുണ്ട്. െഎ.എസിൽ ചേർന്ന് സിറിയയിലേക്ക് പോയ മലയാളികളിൽ പലരും അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസിന് ഒൗദ്യോഗിക സംവിധാനങ്ങളില്ല.
മലയാളികളുടെ മരണം സംബന്ധിച്ച വിവരങ്ങൾ സിറിയയിൽനിന്ന് ലഭിച്ചത് ഹംസവഴിയാണ്. സിറിയയിലേക്ക് കടക്കാൻ ഹംസയും ആഗ്രഹിച്ചിരുന്നു. പൊലീസ് നിരീക്ഷണത്തിലായതിനാൽ ഒളിച്ചുകടക്കാൻ സാധിച്ചില്ല. നിരന്തര നിരീക്ഷണത്തിനൊടുവിൽ െഎ.എസ് ബന്ധത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
