Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 വർഷത്തെ അധികാരത്തിന് പിന്നാലെ അഹങ്കാരം; സി.പി.എമ്മിന്റെ തിരിച്ചടിക്ക് കാരണം നിരത്തി തോമസ് ഐസക്

text_fields
bookmark_border
https://www.madhyamam.com/tags/thomas-isaac
cancel
camera_alt

തോമസ് ഐസക്

വ​ള്ളി​കു​ന്നം: തു​ട​ർ​ച്ച​യാ​യി 10 വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന​തോ​ടെ താ​ഴേ​ത്ത​ട്ടി​ൽ വ​രെ അ​ഹ​ങ്കാ​ര മ​നോ​ഭാ​വം ഉ​ണ്ടാ​യ​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കേ​റ്റ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്ന് സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഡോ. ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ശൂ​ര​നാ​ട് സ​മ​ര സ്മാ​ര​ക​മാ​യി മ​ണ​ക്കാ​ട് ജ​ങ്ഷ​നു സ​മീ​പം സി.​പി.​എം വ​ള്ളി​കു​ന്നം പ​ടി​ഞ്ഞാ​റ് ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കു നി​ർ​മി​ക്കു​ന്ന ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി വി​ട്ടു​പോ​കു​ന്ന​വ​രെ ത​ട​യേ​ണ്ട​തി​ല്ലെ​ന്നും ‘പോ​യാ​ൽ സൗ​ക​ര്യം’ എ​ന്ന ചി​ല​രു​ടെ നി​ല​പാ​ടും തി​രി​ച്ച​ടി​ക്ക് ശ​ക്തി വ​ർ​ധി​പ്പി​ച്ചു. ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ല​ല്ലോ എ​ന്ന സൗ​ക​ര്യ​മാ​ണ് പ​ല​രും നോ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്കും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ചോ​ർ​ന്ന​തി​നും കാ​ര​ണം സി.​പി.​എ​മ്മും ബി.​ജെ.​പി​യും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടെ​ന്ന ക​ള്ള​പ്ര​ചാ​ര​ണ​വും കാ​ര​ണ​മാ​യി. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ബ​ലം ന​ൽ​കു​ന്ന ത​ര​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ചി​ല പ്ര​സ്താ​വ​ന​ക​ളും വ​ർ​ത്ത​മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി. സ്വ​ന്തം ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ പോ​ലും ചോ​ർ​ത്ത​പ്പെ​ടു​മോ എ​ന്ന് ഭ​യ​ന്നാ​ണ് പാ​ർ​ട്ടി വേ​ദി​ക​ളി​ൽ വ​രെ സം​സാ​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ​യും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ​ണം പൊ​തു​സ്വ​ത്താ​ണെ​ന്നും അ​ത് സ്വ​ന്തം വീ​ട്ടി​ലെ പ​ണ​മോ പാ​ർ​ട്ടി​യു​ടെ പ​ണ​മോ അ​ല്ലെ​ന്നും ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ർ മ​ന​സ്സി​ലാ​ക്ക​ണം. എ​ടു​ത്ത പ​ണം തി​രി​കെ അ​ട​ക്കാ​ത്ത​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക മാ​ത്ര​മ​ല്ല സ്വ​ത്ത് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കുമെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം,കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ മോശപ്പെട്ട സാഹചര്യങ്ങളേക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പരസ്യപ്രതികരണങ്ങളെ പൂർണമായി ശരിവെച്ച് ജി. സുധാകരൻ എം.എൽ.എ ശരിവെച്ചു. തോമസ് ഐസക് ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തുന്നത് താൻ ആദ്യമായാണ് കേൾക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ഈ കാര്യങ്ങൾ കുറച്ചുകൂടി നേരത്തെ അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ എന്നെപ്പോലുള്ളവർക്ക് സ്വയം പാർട്ടി വിടേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story