Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി ലൈനിലേക്ക്...

വൈദ്യുതി ലൈനിലേക്ക് യുവാവ് തെറിച്ചുവീണ ബൈക്കപകടം കേരളത്തിലോ? യാഥാർഥ്യം ഇതാണ്

text_fields
bookmark_border
വൈദ്യുതി ലൈനിലേക്ക് യുവാവ് തെറിച്ചുവീണ ബൈക്കപകടം കേരളത്തിലോ? യാഥാർഥ്യം ഇതാണ്
cancel

കൊല്ലം: ബൈക്ക് കാറുമായി കൂട്ടിയിടിച്ച് വൈദ്യുതി ലൈനിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ച അപകടം കേരളത്തിൽ നടന്നതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം. കൊല്ലം കുണ്ടറയിൽ നടന്ന വാഹനാപകടം എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

എന്നാൽ, നവംബർ ഏഴിന് തമിഴ്‌നാട്ടിലെ ദിണ്ടിഗലിന് സമീപം നടന്ന വാഹനാപകടത്തിന്‍റെ ചിത്രമാണിത്. മധുര സ്വദേശികളായ കാമരാജ് (28), അജിത് കണ്ണൻ (20) എന്നിവരാണ് മരിച്ചത്. ദീപാവലി അവധിക്കാലം സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലിൽ ചെലവഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവരുടെ ബൈക്ക് എസ്.യു.വി കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.




ഇടിയുടെ ആഘാതത്തിൽ കാമരാജ് വൈദ്യുതി കമ്പികൾക്ക് മുകളിലേക്ക് തെറിച്ചു വീണു. ബൈക്കിൽ നിന്നും തെറിച്ചുവീണ അജിത്ത് കണ്ണന്‍റെ തല ശക്തമായി റോഡിൽ ഇടിച്ചു. ഇരുവരും സ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. ഇതാണ് കുണ്ടറയിൽ നടന്ന അപകടമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചാരണത്തിനെതിരെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Show Full Article
TAGS:Bike accidentfake news
News Summary - Is there a bike accident in Kerala where a young man fell into a power line
Next Story