Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്റെ ധാതുക്കൾ...

കേരളത്തിന്റെ ധാതുക്കൾ പുറത്തേക്ക് കൊണ്ട് പോകാനാണോ ഇടനാഴി -പി.രാജീവ്

text_fields
bookmark_border
കേരളത്തിന്റെ ധാതുക്കൾ പുറത്തേക്ക് കൊണ്ട് പോകാനാണോ ഇടനാഴി -പി.രാജീവ്
cancel
Listen to this Article

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ സംസ്ഥാനത്തോട് പുലർത്തിയ അവഗണനയിൽ പ്രതികരിച്ച് വ്യവസായമന്ത്രി പി.രാജീവ്. അതിവേഗ റെയിലിനായി കേരളത്തിന്റെ നിർദേശം അംഗീകരിക്കാതിരിക്കുകയും കേന്ദ്രസർക്കാർ അത്തരമൊരു പദ്ധതിയുമായി വരുമ്പോൾ അതിൽ സംസ്ഥാനത്തെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് കടുത്ത അവഗണനയാണെന്ന് പി.രാജീവ് ചൂണ്ടിക്കാട്ടി.

ധാതു ഇടനാഴി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ കൈവശമുള്ള ധാതുക്കൾ അപ്പുറത്തേക്ക് കൊണ്ടുപോകാനുള്ളതാണോ ഈ ഇടനാഴി എന്നറിയില്ല. ധാതു ഇടനാഴി സംസ്ഥാനത്തിന്റെ അധികാരം ദുർബലപ്പെടുത്തിക്കൊണ്ട് ധാതുക്കളുടെ ലേലമുൾപ്പെടെ കേന്ദ്രത്തിന് നേരിട്ട് ചെയ്യാനുള്ള അവകാശം നൽകുന്ന ചില ഭേദഗതികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ധാതുക്കൾ എടുക്കുകയാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്, മന്ത്രി കൂട്ടിച്ചേർത്തു.

എയിംസിന് വേണ്ടി സ്ഥലം കണ്ടെത്താൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതാണ്. അതനുസരിച്ച് സ്ഥലം കണ്ടെത്തി. പിന്നീട് കിനാലൂരിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടു. തുടർന്ന് വ്യവസായ വകുപ്പിന്റെ കൈയിലുള്ള സ്ഥലം ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടും കേരളത്തിൽ മാത്രം എയിംസ് അനുവദിച്ചില്ല.

നികുതിവിഹിതത്തിൽ അർഹമായ പങ്കാളിത്തം നൽകണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. അതും അംഗീകരിക്കപ്പട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P RajeevKerala NewsUnion Budget 2026
News Summary - Is the corridor to take Kerala's minerals out of the country - P. Rajeev
Next Story