കുടിവെള്ള പ്രതിസന്ധിയിലേക്കോ?
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: സംസ്ഥാനത്ത് കടുത്ത കുടിവെള്ളക്ഷാമം വരാനിരിക്കുന്നതായി സൂചിപ്പിച്ച് കേന്ദ്ര ഭൂജല വകുപ്പിന്റെ പഠനറിപ്പോർട്ട്. ഭൂഗർഭ ജലലഭ്യതയിൽ സംസ്ഥാനത്തെ മൂന്നു േബ്ലാക്ക് പഞ്ചായത്തുകൾ ഗുരുതര വിഭാഗത്തിലും 29 േബ്ലാക്ക് പഞ്ചായത്തുകൾ അർധഗുരുതര (Semi critical) വിഭാഗത്തിലുമാണെന്നാണ് കേന്ദ്ര ഭൂജല ബോർഡിന്റെ കേരള റീജനൽ ഓഫിസ് തയാറാക്കിയ ‘ഡൈനാമിക് ഗ്രൗണ്ട് വാട്ടർ റിസോഴ്സസ് ഓഫ് കേരള, 2024’ എന്ന റിപ്പോർട്ടിലെ കണ്ടെത്തൽ.
അർധഗുരുതര വിഭാഗത്തിലുള്ള 29ൽ എട്ടു േബ്ലാക്കുകളും മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്തെ ആകെയുള്ള 152 ബ്ലോക്കുകളിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ, മലമ്പുഴ ബ്ലോക്കുകളും കാസർകോട് ജില്ലയിലെ കാസർകോട് ബ്ലോക്കുമാണ് കുടിവെള്ളപ്രതിസന്ധിയിൽ ‘ഗുരുതരം’ വിഭാഗത്തിലുള്ളത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉൾപ്പെടെയുള്ള, നിലവിൽ അർധഗുരുതര വിഭാഗത്തിലുള്ള ചില േബ്ലാക്കുകൾ കൃത്യമായ ഇടപെടൽ ഇല്ലെങ്കിൽ വളരെ വേഗം ഗുരുതര വിഭാഗത്തിലേക്ക് മാറാൻ സാധ്യതയുള്ള ഭാഗമാണ്. മുൻവർഷങ്ങളിൽ അർധഗുരുതര വിഭാഗത്തിലുണ്ടായിരുന്ന ചില േബ്ലാക്കുകൾ തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും കൃത്യമായ ഇടപെടലിനെ തുടർന്ന് സുരക്ഷിത അവസ്ഥയിലേക്ക് എത്തിയതായും പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

