കോവിഡ് കാലത്തെ ക്രമക്കേട്: ആരോപണത്തിൽ ധനകാര്യ വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണ് - ധനമന്ത്രി
text_fieldsതിരുവനന്തപുരം : കോവിഡ് കാലത്ത് ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ധനകാര്യ പരിശോധന വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പരിശോധന പൂർത്തിയാക്കി. പരിശോധന വിളയിൽ നൽകിയ 50 ഓളം അന്വേഷണക്കുറിപ്പുകൾക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) അധികൃതർ ലഭ്യമാക്കിയ മറുപടികളും പരിശോധനാ വേളയിൽ അന്വേഷണസംഘം ശേഖരിച്ച വിവരങ്ങളും വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി വരുകയാണെന്ന് നിയമസഭയെ അറിയിച്ചു.
കോവിഡ് കാലയളവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങൾ സംബന്ധിച്ച് ധനകാര്യ പരിശോധന വിഭാഗം അന്വേഷണം നടത്തണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരമാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ പരിശോധന നടത്തിയതെന്നും ടി.ജെ. വിനോദ്, സി.ആർ. മഹേഷ് എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

