ശബരിമലയിലേക്കുള്ള നെയ്യ്: കൃത്യമായി ടെൻഡർ ക്ഷണിച്ചില്ല, ഒരു ടിൻ നെയ്യിന് കോട്ട് ചെയ്തത് വെറും 18 രൂപ!; ഗുരുതര ക്രമക്കേടെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിൽപനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി.
നെയ്യ് സപ്ലൈ ചെയ്യുന്നതിന് 70 ദിവസത്തെ സമയമുണ്ടായിട്ടും കൃത്യമായി ടെൻഡർ ക്ഷണിക്കാതെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. നെയ് ഇടപാടിനുള്ള അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധമായാണെന്നും കൂടുതൽ ആളുകളുടെ അപേക്ഷ ലഭിക്കാനാണ് ടെൻഡർ ഒഴിവാക്കിയതെന്ന വാദം നിലനിൽക്കില്ലെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടുതവണ ഇ-ടെൻഡർ ഒഴിവാക്കി സീൽഡ് ടെൻഡറാക്കി മാറ്റുകയായിരുന്നു.
ഒരു ടിൻ നെയ്യ് എത്തിക്കുന്നതിന് കരാറുകാരൻ അസാധാരണ വിലക്കുറവാണ് കോട്ട് ചെയ്തത്. മറ്റ് സ്ഥാപനങ്ങൾ 81 രൂപയും 48 രൂപയും ചെലവ് കണക്കാക്കിയപ്പോൾ കരാർ ലഭിച്ച കമ്പനി കോട്ട് ചെയ്തത് വെറും 18 രൂപ മാത്രമാണ്. ഇത് കടുത്ത ദുരൂഹതക്ക് ഇടയാക്കിയിട്ടുണ്ട്.
കരാർ കിട്ടിയ കമ്പനിക്ക് 1,65,000 ലിറ്റർ നെയ്യിന് ഓർഡർ ലഭിച്ചെങ്കിലും സപ്ലൈ ചെയ്തത് 1,56,010 ലിറ്ററാണ്. ശബരിമലയിലേക്ക് ആകെ തയാറാക്കേണ്ടത് 30 ബാച്ച് നെയ്യാണെങ്കിലും രേഖകളിൽ ആകെ ആറ് ബാച്ച് നമ്പറുകൾ മാത്രമാണുള്ളത്. ഇത് ഗൗരവതരമാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

