തൃശൂരിൽ റെയിൽവെ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട സംഭവം: പ്രതി പിടിയിൽ
text_fieldsതൃശൂർ: തൃശൂർ റെയിൽവെ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ് സ്വദേശിയായ ഹരിയെയാണ് പൊലീസ് പിടികൂടിയത്. റെയിൽ റാഡ് മോഷ്്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. മോഷണം കഞ്ചാവ് വാങ്ങാൻ പണം കണ്ടെത്താനാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഇന്ന് രാവിലെ 4.45നാണ് റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റി വെച്ചതായി അറിയുന്നത്. ചരക്ക് ട്രെയിൻ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍നിന്ന് 100 അകലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് ഇരുമ്പ് തൂണ് കയറ്റി വെച്ചത്.
റെയില്‍വെ ട്രാക്ക് നിര്‍മാണത്തിന്‍റെ ഭാഗമായി ബാക്കി വന്ന ഇരുമ്പ് കഷണമാണ് കയറ്റിവെച്ചത്. ചരക്ക് ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരക്കഷണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിന്‍ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്. ഇതോടെ, നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

