പശുവിന്‍റെ വയറിൽ തുളച്ചുകയറി ഇരുമ്പ് പൈപ്; രക്ഷകരായി ഫയർ ഫോഴ്സ്
text_fieldsപശുവിന്‍റെ വയറിൽ കമ്പി തുളഞ്ഞുകയറിയ നിലയിൽ
മൂവാറ്റുപുഴ: പശുവിന്‍റെ വയറിൽ തുളച്ചുകയറിയ ഇരുമ്പ് പൈപ് ഫയർ ഫോഴ്സ് സംഘം നീക്കംചെയ്തു. വെള്ളിയാഴ്ച രാത്രി 11.45ഓടെ മടക്കത്താനം പള്ളിക്കാമഠത്തിൽ പി.എൻ. രാജുവിന്‍റെ ഉടമസ്ഥതയിലുള്ള നാലു വയസ്സ് പ്രായമുള്ള പശുവിന്‍റെ വയറിലാണ് രണ്ടിഞ്ച് വണ്ണവും ഒന്നേമുക്കാൽ അടി നീളവുമുള്ള ഇരുമ്പ് പൈപ്പ് തുളച്ചുകയറിയത്.
തൊഴുത്തിൽ പശുവിനെ കെട്ടാൻ വേണ്ടി ഉപയോഗിച്ചിരുന്ന കമ്പിക്കുമുകളിലേക്ക് തെന്നി വീണതാകാമെന്നാണ് നിഗമനം.
വിവരമറിഞ്ഞ ഉടൻ തൊടുപുഴയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ. ജാഫർ ഖാന്‍റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ ബിൽസ് ജോർജ്, വി. മനോജ് കുമാർ, എ. മുബാറക്ക്, വി.കെ. മനു എന്നിവരടങ്ങിയ സംഘം എത്തി പൈപ് സുരക്ഷിതമായി നീക്കം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.