Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രക്ഷോഭരംഗത്തെ...

പ്രക്ഷോഭരംഗത്തെ ഉരുക്ക്​ വനിത ഇനി പോർക്കളത്തിലെ വേറിട്ട സാന്നിധ്യം

text_fields
bookmark_border
പ്രക്ഷോഭരംഗത്തെ ഉരുക്ക്​ വനിത ഇനി പോർക്കളത്തിലെ വേറിട്ട സാന്നിധ്യം
cancel
camera_alt

പി. കൃഷ്ണമ്മാൾ ഡൽഹിയിലെ കർഷക സമരവേദിയിൽ രാകേഷ് ടിക്കായത്തിനൊപ്പം (2021ലെ ചിത്രം)

കൊല്ലം: കർഷക പ്രക്ഷോഭ നേതാവ്​ രാകേഷ്​ ടിക്കായത്ത്​ ഗാസിയബാദിലെ കർഷക പ്രക്ഷോഭ നഗരിയിൽ ​വെച്ച്​ ‘ദ അയേൺ ലേഡി’ എന്ന്​ പ്രഖ്യാപിച്ച തൊഴിലാളി നേതാവ്​പി. കൃഷ്ണമ്മാൾ കൊല്ലത്തു മത്സരിക്കും. കർഷക സമരം മാത്രമല്ല രാജ്യത്തെങ്ങും നീതിക്കുവേണ്ടി നടക്കുന്ന വിവിധങ്ങളായ പ്രക്ഷോഭങ്ങളിലെല്ലാം പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ രംഗത്തിറങ്ങുന്ന പി. കൃഷ്ണമ്മാളിന്‍റെ സാന്നിധ്യം കൊല്ലത്തെ മത്സരത്തിനു​ വേറിട്ട ചൂട്​ പകരും.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി അഹോരാത്രം പ്രവർത്തിക്കുന്ന പുനലൂർ കാഞ്ഞിരവിളയിൽ കൃഷ്​ണമ്മാൾ(72) എം.സി.പി.ഐ (യു) സ്ഥാനാർഥിയായാണ്​ കൊല്ലത്ത്​ മത്സരിക്കുന്നത്​​. സി.പി.എം പത്തനാപുരം താലൂക്ക്​ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കൃഷ്​ണമ്മാൾ സി.പി.എമ്മിന്‍റെ നയവ്യതിയാനത്തിൽ പ്രതിഷേധിച്ചാണു പാർട്ടി വിട്ടത്​.

കശുവണ്ടി തൊഴിലാളി യൂനിയൻ, കർഷക തൊഴിലാളി യൂനിയൻ, സെക്യൂരിറ്റി തൊഴിലാളി യൂനിയൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്‍റ്​, ഗാർഹിക ​തൊഴിലാളി യൂനിയൻ, ക്ലീനിങ്​ ആൻഡ്​ ഡസ്റ്റിനേഷൻ വർക്കേ​ഴ്​സ്​ യൂനിയൻ എന്നിവയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ ശക്തമായ സാന്നിധ്യമുള്ള മണ്ഡലത്തിൽ കൃഷ്ണമ്മാളിന്‍റെ സ്ഥാനാർഥിത്വം അതുകൊണ്ടുതന്നെ ശ്രദ്ധേയമാവുകയാണ്​.

കശുവണ്ടിമേഖലയിലെ സമരങ്ങൾക്കു മുന്നിൽ നിൽക്കുകയും പല തവണ ജയിൽവാസം അനുഭവിക്കുകയും പൊലീസ്​ മർദനം ഏൽക്കുകയും ചെയ്തിട്ടുണ്ട്. 35 വർഷം അടഞ്ഞു കിടന്ന പുനലൂർ പേപ്പർമിൽ​ തുറക്കുന്നതിനായി നടത്തിയ സമരത്തിലും നേതൃത്വം നൽകി. ടൂറിസം മേഖലയിലെ ക്ലീനിങ്​ തൊഴിലാളികളെ സംഘടിപ്പിച്ച്​ അവരുടെ ശമ്പളം 2500ൽ നിന്ന്​ 12000 വരെ ആയി ഉയർത്തിയതിനു പിന്നിൽ കൃഷ്ണമ്മാളിന്‍റെ ഇടപെടലായിരുന്നു.

മുതിർന്ന പത്രപ്രവർത്തകൻ എൻ. രാജേഷിന്‍റെ സ്മരണയിൽ ട്രേഡ്​ യൂനിയൻ രംഗത്തെ മികച്ച പ്രവർത്തനത്തിന്​ മാധ്യമം ജേണലിസ്റ്റ്സ്​ യൂനിയൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന്​ ആദ്യമായി അർഹയായതും പി. കൃഷ്ണമ്മാളാണ്​. ഭർത്താവും ഏകമകനും മരിച്ചതോടെ മുഴുവൻ സമയവും തൊഴിലാളികൾക്കൊപ്പമാണ്​ ഈ വയോധിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iron LadyP KrishnammalLok Sabha Elections 2024
News Summary - Iron-lady-Krishnammal-Kollam-Lok-Sabha-Election
Next Story