ഇറോം ശർമിള മടങ്ങി
text_fieldsപാലക്കാട്: കേരള സന്ദർശനത്തിന് എത്തിയ മണിപ്പൂർ സമര നായിക ഇറോം ശർമിള രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം തിരിച്ചുപോയി. കോയമ്പത്തൂർ വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച രാവിലെ പത്തോടെയാണ് ഇറോം ശർമിളയും സുഹൃത്തായ നജീമ ബീബിയും മണിപ്പൂരിലേക്ക് തിരിച്ചത്. കേരളത്തിൽ തനിക്ക് ലഭിച്ചത് ഊഷ്മള സ്വീകരണമാണെന്നും കേരളത്തിലെ ജനങ്ങൾതന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഒരു മാസത്തെ വിശ്രമ ജീവിതത്തിനായാണ് അട്ടപ്പാടിയിലെ ശാന്തി ഇൻഫർമേഷൻ ആൻഡ് മെഡിക്കേഷൻ സെൻററിൽ എത്തിയത്. സുഹൃത്ത് നജീമ ബീബിക്ക് സ്വദേശത്തേക്ക് പെട്ടെന്ന് തിരിച്ച് പോവേണ്ടി വന്നതിനാലാണ് വിശ്രമകാലം വെട്ടിച്ചുരുക്കി രണ്ടാഴ്ചകൊണ്ട് തിരിച്ച് പോകുന്നത്. കേരളത്തിലേക്ക് അധികം വൈകാതെ തിരിച്ചുവരുമെന്ന് അറിയിച്ചാണ് ഇറോം മടങ്ങുന്നത്. ബഷീർ മാടാല, സാമൂഹിക പ്രവർത്തക ഉമാപ്രേമൻ എന്നിവർ ചേർന്ന് അവരെ യാത്രയാക്കി.
