ഇരിട്ടി സി.എച്ച് സൗധത്തിലെ സ്ഫോടനം: നാലു മുസ്ലിം ലീഗ് നേതാക്കൾ അറസ്റ്റിൽ
text_fieldsഇരിട്ടി: മുസ്ലിം ലീഗ് ഓഫിസ് കെട്ടിടമായ സി.എച്ച് സ്മാരക സൗധത്തിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നാലു മുസ്ലിം ലീഗ് നേതാക്കൾ അറസ്റ്റിൽ. മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രസിഡൻറ് കീഴൂർ സജ്ന മൻസിലിൽ പി.പി. നൗഷാദ് (42), വൈസ് പ്രസിഡൻറ് കീഴൂർ കെ.ടി ഹൗസിൽ കെ.ടി. മുഹമ്മദ് (48), ജനറൽ സെക്രട്ടറി കീഴൂർ ശിഹാബ് മൻസിലിൽ പി. സക്കറിയ്യ (42), സെക്രട്ടറി ആറളം ക്രസൻറ് മൻസിലിൽ എൻ.കെ. ഷറഫുദ്ദീൻ (48) എന്നിവരെയാണ് ഇരിട്ടി സി.ഐ രാജേഷ് വാഴവളപ്പിൽ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടന്ന കെട്ടിടത്തിൽനിന്ന് ആയുധശേഖരവും പിടികൂടിയിരുന്നു. ആയുധ-സ്ഫോടകവസ്തു നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞമാസം 28നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഫോടനത്തിൽ ഓഫിസ് കോൺഫറൻസ് ഹാളിെൻറ ഒരുഭാഗം തകർന്നിരുന്നു. പൊലീസ് ബോംബ് സ്ക്വാഡിെൻറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പൊട്ടിയത് ഉഗ്രശേഷിയുള്ള ഐസ്ക്രീം ബോംബാണെന്ന് സ്ഥിരീകരിച്ചത്.
ബോംബിെൻറ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് ഓഫിസിെൻറ കോവണിക്കുസമീപം ചാക്കിൽ കെട്ടിയ ആയുധങ്ങളും മൂന്നു നാടൻ ബോംബും കണ്ടെത്തിയത്. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിെൻറ നേതൃത്വത്തിൽ കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
