ഇരട്ടയാറിലെ ഇരട്ടക്കൊലപാതകം; ഇടയാക്കിയത് മദ്യപാനത്തിനിടെയുണ്ടായ തർക്കം
text_fieldsപ്രതി സഞ്ജയ് ബാസ്കി
കട്ടപ്പന: ഇരട്ടയാറിൽ സഹോദരങ്ങളായ ഇതരസംസ്‌ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിന് ഇടയാക്കിയത് മദ്യപാനവും പണം സംബന്ധിച്ച തർക്കവും. രാത്രിയിൽ മദ്യപാനത്തിന് പിന്നാലെയാണ് തൊഴിലാളികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഇതിന് ശേഷം മദ്യലഹരിയിൽ ഉറങ്ങിയ സഹോദരങ്ങളെ കിടക്കപായയിൽ തന്നെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടിൽ ആയിരുന്നു. ഞായറാഴ്ച പുറത്തുപോയ ഇവർ മദ്യം വാങ്ങി കൊണ്ടുവന്ന് കഴിച്ചിരുന്നു. അവശേഷിച്ച മദ്യകുപ്പി സമീപത്തു കിടപ്പുണ്ടായിരുന്നു. മദ്യലഹരിയിലാണ് പണ സംബന്ധമായ തർക്കമുണ്ടായത്.
ഝാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് ഞയറാഴ്ച രാത്രി 11ഓടെ കൊല്ലപ്പെട്ടത്. കഴുത്തിൽ കത്തി വീഴുമ്പോൾ ഇരുവർക്കും ബോധമുണ്ടായിരുന്നില്ലെന്നാണ് വിവരം. കഴുത്തിലെ മുറിവിൽ നിന്ന് രക്തം വാർന്നാണ് രണ്ട് പേരും മരിച്ചത്. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാളുടെ ഭാര്യയാണ് സംഭവം വീട്ടുടമയെ അറിയിച്ചത്.
കൊലക്ക് ശേഷം രക്ഷപ്പെട്ട പ്രതി ഝാർഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) എന്നയാളെ സമീപത്തെ ഏലക്കാട്ടിൽ വെച്ചാണ് അർധരാത്രിയോടെ പൊലീസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

