Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടഞ്ഞ് ഹോർമൂസ്:...

അടഞ്ഞ് ഹോർമൂസ്: നടുക്കടലിൽ കുടുങ്ങി 37 ഇന്ത്യൻ കപ്പലുകളും 1109 നാവികരും

text_fields
bookmark_border
അടഞ്ഞ് ഹോർമൂസ്: നടുക്കടലിൽ കുടുങ്ങി 37 ഇന്ത്യൻ കപ്പലുകളും 1109 നാവികരും
cancel

ന്യൂഡൽഹി: ഇസ്രായേല്‍-യുഎസ് ആക്രമണത്തെത്തുടർന്ന് ഇറാൻ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യന്‍ പതാകയുള്ള 37കപ്പലുകള്‍ നടുക്കടലിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കപ്പലുകളില്‍ 1109 ഇന്ത്യന്‍ നാവികരുണ്ടെന്നതാണ് വിവരം. പേര്‍ഷ്യന്‍ കടലിടുക്കിലും ഒമാന്‍ ഉള്‍ക്കടലിലുമായാണ് കപ്പലുകൾ കുടുങ്ങിക്കിടക്കുന്നത്.

ഇന്ത്യയിലേക്ക് ഇന്ധനവുമായി പുറപ്പെട്ട കപ്പലുകളും ഇന്ധനം കൊണ്ടുവരാനായി പോയ കപ്പലുകളുമാണ് കുടുങ്ങിക്കിടക്കുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ടില്ലില്ലെങ്കില്‍ രാജ്യത്തിന് കനത്ത നാശനഷ്ടമുണ്ടാകുമെന്ന് സൂചിപ്പിച്ച് നാവികര്‍ ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന് സന്ദേശമയച്ചു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടഞ്ഞ ഇറാന്‍, ആരെങ്കിലും കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിക്കുകയാണ്. കപ്പല്‍ റഡാറുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും കേന്ദ്രവുമായി ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നും കപ്പലുകള്‍ക്ക് ഷിപ്പിങ് ഡയറക്ട്‌റേറ്റ് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാവികര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അടിയന്തരമായി ഒരുക്കുമെന്നും എത്രയും വേഗം കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നാവിക മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ നേവിയുമായും മാരിടൈം റെസ്‌ക്യൂ സെന്ററുമായും നിരന്തരം ബന്ധപ്പെടാനാണ് നിര്‍ദേശം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം പരിഗണിച്ച് വിദേശകാര്യ മന്ത്രാലയവും ഷിപ്പിങ് മന്ത്രാലയവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarWorld NewsStrait of HormuzIran Israel Tensions
News Summary - Iran conflict: 37 Indian-flagged ships with 1,109 sailors stuck in Persian Gulf, Gulf of Oman
Next Story