ലക്ഷദ്വീപിലെ നാലിടങ്ങളിൽ കൂടി ഇഖ്റയുടെ സേവനം
text_fieldsകോഴിക്കോട്: ലക്ഷദ്വീപ് സമൂഹത്തിലെ നാലു ദ്വീപുകളിൽ കൂടി ഇഖ്റ ഹോസ്പിറ്റലിെൻറ സ്പെഷാലിറ്റി മെഡിക്കൽ സേവനം. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടവുമായി ധാരണപത ്രം ഒപ്പുെവച്ചു. കവരത്തിയിലെ ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ, മിനിക്കോയ് ഗവ. ഹോസ്പിറ്റ ൽ, ആേന്ത്രാത്ത്, അമിനി എന്നിവിടങ്ങളിലെ കമ്യൂണിറ്റി ഹെൽത്ത് സെൻറർ എന്നിവയിൽ ഇഖ്റയുടെ സ്പെഷാലിറ്റി സേവനം അടുത്ത 26 മാസത്തേക്ക് ലഭ്യമാകും.
ഇഖ്റ ഹോസ്പിറ്റലിനുവേണ്ടി ജെ.ഡി.ടി ഇസ്ലാം സ്ഥാപനങ്ങളുടെ പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ്, ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി ഹെൽത്ത് സർവിസ് ഡയറക്ടർ ഡോ. കെ. ഷംസുദ്ദീൻ എന്നിവരാണ് ധാരണപത്രം ഒപ്പുവെച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്േട്രറ്റർ ഫാറൂഖ് ഖാൻ, അഡ്മിനിസ്േട്രറ്ററുടെ ഉപദേഷ്ടാവ് മിഹിർ വർധൻ, കലക്ടറും ഹെൽത്ത് സെക്രട്ടറിയുമായ വിജേന്ദ്ര സിങ് റാവത്ത്, ഇഖ്റ ഹോസ്പിറ്റൽ ഓപറേഷൻസ് മാനേജർമാരായ എൻ. മുഹമ്മദ് ജസീൽ, ഇ. അബ്ദുറഹ്മാൻ തുടങ്ങിയവർ സന്നിഹിതരായി.
ലക്ഷദ്വീപ് ജനതക്ക് ആരോഗ്യമേഖലയിൽ പ്രതീക്ഷയാർന്ന സേവനദൗത്യമാണ് ഇഖ്റ നൽകുന്നതെന്ന് ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവർ പറഞ്ഞു. അഗത്തിയിലെ രാജീവ് ഗാന്ധി സ്പെഷാലിറ്റി ഹോസ്പിറ്റൽ നാലു വർഷമായി നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
