Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മ പൗരത്വ...

ഉമ്മ പൗരത്വ പട്ടികക്ക്​ പുറത്ത്​; എന്തു ചെയ്യണമെന്നറിയാതെ അസം യുവാവ്

text_fields
bookmark_border
ഉമ്മ പൗരത്വ പട്ടികക്ക്​ പുറത്ത്​; എന്തു ചെയ്യണമെന്നറിയാതെ അസം യുവാവ്
cancel

മ​ല​പ്പു​റം: ‘‘ഉ​പ്പ​യും സ​ഹോ​ദ​രി​യും ഇ​ന്ത്യ​ൻ പൗ​ര​ത്വ പ​ട്ടി​ക​യി​ലു​ണ്ട്. എ​ന്നാ​ൽ, ഉ​മ്മ പു​റ​ത്താ​ണ്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലും സ്​​കൂ​ൾ രേ​ഖ​യി​ലും വ​യ​സ്സി​ൽ വ്യ​ത്യാ​സം വ​ന്ന​താ​ണ്​ പ്ര​ശ്​​ന​മാ​യ​ത്. ഓ​ൺ​ലൈ​നി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​മ്മ​യു​ടെ ​അ​പേ​ക്ഷ നി​ര​സി​ച്ച​താ​യി റി​പ്പോ​ർ​ട്ട്​ കി​ട്ടി. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മ​ല്ല ഉ​മ്മ​യു​ടെ രേ​ഖ​യു​ള്ള​ത്. ഉ​മ്മ​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ്​ അ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​. ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല’’ -പ​റ​യു​ന്ന​ത്​ അ​സം സ്വ​ദേ​ശി ഇ​ഖ്​​ബാ​ൽ മ​സൂ​ദ്.

മ​ല​പ്പു​റ​ത്തെ ഒ​രു​ റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​ര​നാ​ണ്​ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ. പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ ത​യാ​റാ​ക്കി​യ അ​സ​മി​​​ൽ എ​ങ്ങ​നെ​യാ​ണ്​ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ പു​റ​ത്താ​യ​ത്​ എ​ന്ന​തി​​െൻറ നേ​ർ​സാ​ക്ഷ്യ​മാ​ണ്​ ഇ​യാ​ളു​ടെ വാ​ക്കു​ക​ൾ. ഇ​ഖ്​​ബാ​ലി​നും ഉ​പ്പ മു​ജീ​ബ്​ റ​ഹ്​​മാ​നും സ​ഹോ​ദ​രി​ക്കും പൗ​ര​ത്വം ല​ഭി​ച്ച​പ്പോ​ൾ ഉ​മ്മ സ​മ​ർ​ത്ത ബാ​നു​വി​​െൻറ​​ രേ​ഖ​ക​ളി​ൽ വ​യ​സ്സ്​​ വ്യ​ത്യ​സ്​​ത​മാ​ണെ​ന്ന​ കാ​ര​ണം പ​റ​ഞ്ഞ്​ പൗ​ര​ത്വം ന​ൽ​കി​യി​ല്ല.

തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും പാ​ൻ​കാ​ർ​ഡും ഉ​പ്പ​യു​ടെ​യും ഉ​മ്മ​യു​ടെ​യും പൂ​ർ​വി​ക​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​ട​ക്കം​ കൈ​യി​ലു​ള്ള ക​ട​ലാ​സു​ക​ളു​മെ​ല്ലാം ന​ൽ​കി​യ​താ​യി ഇ​ഖ്​​ബാ​ൽ പ​റ​യു​ന്നു. പൗ​ര​ത്വ പ​ട്ടി​ക വ​ന്ന​​ശേ​ഷം ഓ​ൺ​ലൈ​നി​ലൂ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഉ​മ്മ പു​റ​ത്താ​ണെ​ന്ന്​ അ​റി​ഞ്ഞ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ പി​ന്നീ​ട്​ അ​റി​യി​പ്പോ മ​റ്റോ ല​ഭി​ച്ചി​ട്ടി​ല്ല.

ക​ർ​ഷ​ക​നാ​ണ്​ ഇ​ഖ്​​ബാ​ലി​​െൻറ പി​താ​വ്. ഗു​വാ​ഹ​തി​യി​ൽ​നി​ന്ന്​ 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ വീ​ട്. ഇ​വ​രെ പോ​ലെ വ​ർ​ഷ​ങ്ങ​ളാ​യി അ​സ​മി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി പേ​ർ പ​ട്ടി​ക​ക്ക്​ പു​റ​ത്താ​ണ്. എ​ല്ലാ വ​ർ​ഷ​വും ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ അ​സ​മി​​െൻറ പ​ല​ഭാ​ഗ​ത്തു​മു​ള്ള​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​കു​ന്ന​ത്​ പ​തി​വാ​ണ്. ദ​രി​ദ്ര​രാ​യ ഇ​വ​ർ പി​ന്നീ​ട്​ ഷീ​റ്റു​ക​ൾ വ​ലി​ച്ചു​കെ​ട്ടി​യ കൂ​ര​ക​ളി​ൽ പു​റ​േ​മ്പാ​ക്കി​ലും മ​റ്റു​മൊ​ക്കെ​യാ​ണ്​ ക​ഴി​യു​ക. ഇ​വ​രെ​യൊ​ക്കെ​യാ​ണ്​ പു​റ​ത്തു​നി​ന്ന്​ വ​ന്ന​വ​രെ​ന്ന്​ പ​റ​യു​ന്ന​ത്.

Show Full Article
TAGS:NRC CAA Iqbal Mazood kerala news malayalam news 
News Summary - Iqbal Mazood's Mother NRC -Kerala News
Next Story