ഒറ്റ കേബിളിൽ ടി.വിയും നെറ്റും ഫോണും; െഎ.പി.ടി.വി സംവിധാനവുമായി ബി.എസ്.എൻ.എൽ
text_fieldsകൊച്ചി: കേബിളും ഇൻറർനെറ്റും ലാൻഡ് ഫോണും ഒരു സംവിധാനത്തിന് കീഴിലൊതുക്കി ഇൻറർ നെറ്റ് പ്രോട്ടോകോൾ ടെലിവിഷനുമായി (ഐ.പി.ടി.വി) ബി.എസ്.എൻ.എൽ. ഇനി വീടുകളിൽ ബി.എസ്. എൻ.എല്ലിെൻറ ഈ ‘ഒറ്റ’ ട്രിപ്പിൾ കണക്ഷൻ മാത്രം മതി മൂന്ന് സംവിധാനവും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ. നെക്സ്റ്റ് ജനറേഷൻ നെറ്റ്വർക്ക് (എൻ.ജി.എൻ) സിസ്റ്റത്തിെൻറ ചുവടുപിടിച്ചാണ് പുതിയ നേട്ടത്തിലേക്ക് ബി.എസ്.എൻ.എൽ കുതിക്കുന്നത്.
എറണാകുളം ബിസിനസ് മേഖലയിലെ സാങ്കേതിക വിദഗ്ധരാണ് ഈ പുതിയ സംവിധാനം രൂപപ്പെടുത്തിയത്. കൊച്ചിയിൽ അടുത്തമാസത്തോടെ ഇത് പരീക്ഷിക്കാനൊരുങ്ങുകയാണ് ബി.എസ്.എൻ.എൽ.
പുതിയ സംവിധാനം വരുന്നതോടെ നിലവിലെ സ്വകാര്യ കേബിൾ ശൃംഖലക്ക് ബി.എസ്.എൻ.എല്ലിനെ ആശ്രയിക്കേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ കൂട്ടവിരമിക്കൽ ഉൾപ്പെടെ പരിഷ്കരണങ്ങൾ നടന്നുകഴിഞ്ഞ സ്ഥാപനത്തിൽ അവശേഷിക്കുന്ന ചുരുക്കം ആളുകളെകൊണ്ട് പുതിയ സാങ്കേതിക സംവിധാനങ്ങൾ എപ്രകാരം മുന്നോട്ടുകൊണ്ടുപോകാനാകുമെന്നത് ചോദ്യമായി നിലനിൽക്കുന്നു. പുറംകരാറുകൾ വ്യാപകമാക്കിയാൽ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതരുടെ വാദം.
ടെലികോം മേഖലയിലെ സ്വകാര്യ ഭീമന്മാർക്ക് അടുക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പോലും ബി.എസ്.എൻ.എൽ അതിെൻറ സാന്നിധ്യം ഇന്ന് അറിയിച്ചുകഴിഞ്ഞുവെന്നും അതിനാൽ പുതിയ സാങ്കേതിക സംവിധാനങ്ങൾ ആ രീതിയിൽ ജനങ്ങൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഐ.പി.ടി.വി സംവിധാനംവഴി ഏറ്റവും കുറഞ്ഞ ചിലവിൽ, മറ്റാർക്കും അടുക്കാൻപറ്റാത്ത പ്രദേശങ്ങളിലേക്കുവരെ പുതിയ സാങ്കേതികവിദ്യ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബി.എസ്.എൻ.എൽ എറണാകുളം മേഖല ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് വർഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
777 രൂപയുടേതാവും അടിസ്ഥാന പാക്കേജ്. കൂടാതെ ഉപഭോഗം കണക്കാക്കിയുള്ള പദ്ധതിയും ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
