Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അധിക്ഷേപം: സർക്കാർ ഇടപെടണ -െഎ.പി.എസ് അസോസിയേഷൻ
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കുമെതിരെ െഎ.പി.എസ് അസോസിയേഷൻ രംഗത്ത്. ഇൗ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും നിവേദനം നൽകി. നിയമപരമായി നടപടി കൈക്കൊള്ളുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ജാതിപരമായും വ്യക്തിപരമായും നിരന്തരം നടക്കുന്ന അധിക്ഷേപങ്ങളെ െഎ.പി.എസ് അസോസിയേഷൻ അപലപിച്ചു. മുഖ്യമന്ത്രി അതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും െഎ.പി.എസ് അസോസിയേഷൻ സെക്രട്ടറി പി. പ്രകാശ് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
