Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശു​ചി​മു​റി​യി​ൽ...

ശു​ചി​മു​റി​യി​ൽ പോ​കാ​ൻ അ​ധ്യാ​പി​ക അ​നു​വ​ദി​ച്ചി​ല്ല, പരീക്ഷാഹാളിൽ വിദ്യാർഥിയുടെ മലമൂത്ര വിസർജനം

text_fields
bookmark_border
EXAM-kerala news
cancel

ക​ട​യ്ക്ക​ൽ: പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നി​ടെ ക​ല​ശ​ലാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി കേ​ണ​ പേ​ക്ഷി​ച്ചി​ട്ടും ശു​ചി​മു​റി​യി​ൽ പോ​കാ​ൻ അ​ധ്യാ​പി​ക അ​നു​വ​ദി​ച്ചി​ല്ല. പ​രീ​ക്ഷ ഹാ​ളി​ൽ​ത​ന്നെ വി​ദ ്യാ​ർ​ഥി മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി. ക​ട​യ്ക്ക​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​ സി പ​രീ​ക്ഷ​ക്കി​ടെ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ര​സ​ത​ന്ത്രം പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക്ക് അ​സ​ഹ്യ​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. പ​രീ​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക​യോ​ട് ശു​ചി​മു​റി​യി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ചെ​വി​ക്കൊ​ണ്ടി​ല്ല. പ​രീ​ക്ഷാ ചീ​ഫ് സൂ​പ്ര​ണ്ടി​നെ​യോ ​െഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രെ​യോ വി​വ​ര​മ​റി​യി​ക്കാ​നും അ​ധ്യാ​പി​ക ത​യാ​റാ​യി​ല്ല.

പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യാ​ത്ത​വി​ധം അ​വ​ശ​നാ​യ വി​ദ്യാ​ർ​ഥി പ​രീ​ക്ഷാ ഹാ​ളി​ൽ മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്തി. പ​രീ​ക്ഷാ​സ​മ​യം ക​ഴി​ഞ്ഞാ​ണ് വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞി​ല്ല.

ബു​ധ​നാ​ഴ്ച വി​വ​ര​മ​റി​ഞ്ഞ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ അ​ധ്യാ​പി​ക​ക്കെ​തി​രെ ക​ട​യ്ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ധ്യാ​പി​ക​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​മൂ​ലം പ​രീ​ക്ഷാ ഹാ​ളി​ൽ ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ച്ച മ​ക​ന് വേ​ണ്ട​വി​ധം പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​ല്ലെ​ന്നും മി​ക​ച്ച വി​ജ​യം ന​ഷ്​​ട​മാ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstudentmalayalam newsexam hallwashroompeed
News Summary - invigilator didn't allowed to go washroom; student peed at exam hall -kerala news
Next Story