Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി​നീ​ഷ് മുൻ...

ബി​നീ​ഷ് മുൻ മന്ത്രിപുത്രനൊപ്പം നടത്തിയ ഇടപാടുകളിലും അന്വേഷണം

text_fields
bookmark_border
ബി​നീ​ഷ് മുൻ മന്ത്രിപുത്രനൊപ്പം നടത്തിയ ഇടപാടുകളിലും അന്വേഷണം
cancel

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി മു​ൻ മ​ന്ത്രി​പു​ത്ര​നു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ ബി​സി​ന​സ്​ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഇ.​ഡി ത​ല​സ്​​ഥാ​ന​ത്ത്​ റെ​യ്​​ഡ്​ ന​ട​ത്തി​യ സ്​​ഥാ​പ​ന​ത്തി​ൽ ബി​നീ​ഷും മു​ൻ മ​ന്ത്രി​പു​ത്ര​നും നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നെ​ന്നും പി​ന്നീ​ട്​ പി​ന്മാ​റി​യെ​ന്നും ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​യി ചേ​ർ​ന്ന്​ ഇ​രു​വ​രും സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്ത്​ ഹോ​ട്ട​ൽ ന​ട​ത്തു​​ന്നെ​ന്ന വി​വ​ര​വും ല​ഭി​ച്ചു. ഇ​തി​ൽ ബി​നീ​ഷി​ന്​ നേ​രി​ട്ട്​ പ​ങ്കാ​ളി​ത്ത​മു​ണ്ടോ, ബി​നാ​മി ഇ​ട​പാ​ടാ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ വ​രി​ക​യാ​ണ്. ബി​നീ​ഷി​ന്​ ബി​നാ​മി ഇ​ട​പാ​ടു​ണ്ടെ​ന്ന്​ ത​ന്നെ​യാ​ണ്​ ഇ.​ഡി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ബി​നീ​ഷു​മാ​യി ബി​നാ​മി ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന ചി​ല​രു​ടെ വീ​ടു​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഇ.​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

അ​ത്ത​ര​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി ഉ​ണ്ടെ​ന്നും അ​വ​രെ​ക്കു​റി​ച്ച് കൂ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ്​ ഇ.​ഡി. ഡ്രൈ​വ​ർ അ​നി​ക്കു​ട്ട​ൻ, ബി​സി​ന​സ്​ പ​ങ്കാ​ളി കൂ​ടി​യാ​യ എ​സ്.​ അ​രു​ൺ എ​ന്നി​വ​രാ​ണ​വ​ർ. അ​രു​ണി​െൻറ വീ​ട്ടി​ലും ഇ.​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh KodiyeriInvestigationsEDDrug case
Next Story