Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ പൂരത്തിനിടെ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര; അന്വേഷണം തുടങ്ങി

text_fields
bookmark_border
Suresh Gopi
cancel

തൃശൂർ: തൃശൂർ പൂരം അല​ങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി സുരേഷ് ഗോപി ചട്ടവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചുവെന്ന പരാതിയിൽ തൃശൂർ പൊലീസ് അന്വേഷണം തുടങ്ങി. സി.പി.ഐ തൃ​ശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി രേഖപ്പെടുത്തി. തൃശൂർ റീജ്യനൽ ട്രാൻസ്​പോർട്ട് എൻഫോഴ്സ്മെന്റ് ഓഫിസർക്കാർ അന്വേഷണത്തിന്റെ ചുമതല.

ചികിത്സ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ്‍ കുമാറും സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരുന്നു.

തൃശൂർ പൂരം അല​​​​ങ്കോലമായതിനു പിന്നാലെ സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി പ്രശ്നപരിഹാരത്തിനായി എത്തിയത്. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് സുരേഷ് ഗോപിയെ എത്തിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചതെന്നാണ് ബി.ജെ.പി നൽകുന്ന വിശദീകരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Investigation started to Suresh Gopi's ambulance ride during Thrissur Pooram
Next Story