വിധി; അന്വേഷണം ശരിയായ ദിശയിലെന്നതിന്റെ തെളിവ്-ഡി.ജി.പി
text_fieldsകൊച്ചി: നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യം തള്ളിയ കോടതി വിധി അന്വേഷണം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ. ദിലിപിന് എതിരെ പഴുതടച്ച കുറ്റപത്രം സമർപ്പിക്കും. ദിലീപിനെതിരെ തെളിവുകൾ ഇനിയും ലഭിക്കാനുണ്ടെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന് ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷ ഹൈകോടതി തള്ളുന്നത്. കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണ് ഈ സമയത്ത് ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ ദിലീപിെൻറ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
