തൃശൂർ പൂരത്തിലെ വീഴ്ച പൊലീസിന് മാത്രമെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsതൃശൂര്‍: 2024ലെ തൃശൂർ പൂരം അലങ്കോലപ്പെട്ടതിനു പിന്നിൽ പൊലീസിന്റെ വീഴ്ച മാത്രമെന്ന് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട്. പൂരം നടത്തിപ്പ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോർട്ടാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് സമർപ്പിച്ചത്. മറ്റേതെങ്കിലും വകുപ്പുകൾക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പൂരം മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശിപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പൂരദിനങ്ങളില്‍ ആരോഗ്യവകുപ്പ് സജീവമായി ഇടപെടണം. ആംബുലന്‍സുകള്‍ കൂടുതലായി സജ്ജീകരിക്കണം. പൂരത്തിന് മുന്നോടിയായി വകുപ്പുകളുടെ യോഗങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പി, ക്രൈംബ്രാഞ്ച് മേധാവി, എ.ഡി.ജി.പി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണങ്ങളാണ് നടന്നുവരുന്നത്.
സംഭവത്തില്‍ മറ്റു വകുപ്പുകളുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതാണ് എ.ഡി.ജി.പി മനോജ് എബ്രഹാം അന്വേഷിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറാണ്.
വിഷയത്തില്‍ ആരോപണവിധേയനായ അജിത് കുമാര്‍ തന്നെ അന്വേഷണം നടത്തിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം ഡി.ജി.പിയാണ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

