Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുവൈത്ത് ബാങ്കിൽ...

കുവൈത്ത് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങി; 12 മലയാളികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
കുവൈത്ത് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങി; 12 മലയാളികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
cancel

കൊ​ച്ചി: കു​വൈ​ത്തി​ലെ അ​ൽ അ​ഹ്‌​ലി ബാ​ങ്കി​ൽ നി​ന്ന് വ​ൻ​തു​ക വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​ക്കാ​തെ മു​ങ്ങി​യ കേ​സി​ൽ 12 മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് ചീ​ഫ് ക​ൺ​സ്യൂ​മ​ർ ഓ​ഫി​സ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു​വി​ന്റെ ഉ​ത്ത​ര​വ്.

പ്ര​തി​ക​ളി​ൽ 61 ല​ക്ഷം മു​ത​ൽ 1.17 കോ​ടി രൂ​പ വ​രെ ക​ബ​ളി​പ്പി​ച്ച​വ​രു​ണ്ടെ​ന്നാ​ണ് പ​രാ​തി. വാ​യ്പ​യെ​ടു​ത്ത തു​ക ഇ​ന്ത്യ​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം കു​വൈ​ത്ത് വി​ടു​ക​യാ​യി​രു​ന്നു. പ​ല​രും നി​ല​വി​ൽ മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​താ​യാ​ണ് വി​വ​രം. വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം ജി​ല്ല​യി​ലെ കു​റ​വി​ല​ങ്ങാ​ട്, അ​യ​ർ​ക്കു​ന്നം, വെ​ള്ളൂ​ർ, ക​ടു​ത്തു​രു​ത്തി, വൈ​ക്കം, ത​ല​യോ​ല​പ്പ​റ​മ്പ് സ്റ്റേ​ഷ​നു​ക​ളി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പോ​ത്താ​നി​ക്കാ​ട്, കോ​ത​മം​ഗ​ലം, അ​ങ്ക​മാ​ലി, പു​ത്ത​ൻ​കു​രി​ശ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സു​മി​ത മേ​രി സാം, ​ജോ​ജോ മാ​ത്യു, ടോ​ണി പൂ​വേ​ലി​ൽ ലൂ​ക്കോ​സ്, റോ​ബി മാ​ത്യു, സി​ജോ​മോ​ൻ ഫി​ലി​പ്പ്, റെ​ജി​മോ​ൻ ഫി​ലി​പ്പ്, ജി​ഷ വ​ർ​ഗീ​സ്, പ്രി​യ​ദ​ർ​ശ് മാ​മ്പ​ള്ളി​ൽ വാ​സ​വ​ൻ, ബി​ബി​ൻ കു​ര്യാ​ക്കോ​സ്, ലി​സി ഷാ​ജി, ടോ​ണി പ​റോ​ക്കാ​ര​ൻ ജോ​ണി, അ​നൂ​പ് ജോ​ൺ കാ​വ​നാ​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudkuwaiti bank
News Summary - Investigation ordered against 12 Malayalis who took loans from Kuwaiti bank
Next Story