Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ നടൻ ഷൈന്‍ ടോം ചാക്കോ: വിൻസിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി

text_fields
bookmark_border
ആ നടൻ ഷൈന്‍ ടോം ചാക്കോ: വിൻസിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി
cancel

കൊച്ചി: നടി വിൻസി അലോഷ്യസ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയ നടൻ ഷൈന്‍ ടോം ചാക്കോ. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി.

ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. മലയാള സിനിമ സെറ്റിൽ കൂടെ അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിൻസി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി. സിനിമ സെറ്റിൽ വെച്ച് നടൻ ലഹരിമരുന്നു ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. സോഷ്യൽ മീഡയയിലൂടെയായിരുന്നു നടിയുടെ ​െവളിപ്പെടുത്തൽ. കൊച്ചി എക്സൈസ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുക. വിൻസിയൽനിന്ന് പരാതി എഴുതി വാങ്ങാനാണ് ശ്രമം. സൂത്രവാക്യം എന്ന സിനിമ സെറ്റിൽവെച്ചാണ് നടിക്ക് അനുഭവമുണ്ടായത്. അതിനിടെ വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ‘അമ്മ’ ഭാരവാഹി ജയൻ ചേർത്തല പ്രതികരിച്ചു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ ആയിരുന്നു യുവതാരം വിന്‍സി അലോഷ്യസ് മലയാള സിനിമയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വെളിപ്പെടുത്തല്‍ നടത്തിയത്.

ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നും ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നുമായിരുന്നു നടിയുടെ പ്രസ്താവന. അതിനിടെ കഴിഞ്ഞദിവസം രാത്രി നടൻ ഷൈൻ ടോം ചാക്കോ എക്സൈസിനെ കണ്ട് ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതായും റിപ്പോർട്ടുണ്ട്. ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയിൽനിന്നാണ് നടൻ ഓടി രക്ഷപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - That actor Shine Tom Chacko: Investigation launched into Vinci's revelations
Next Story