Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​നയെ ആശുപത്രിയിൽ...

സ്വപ്​നയെ ആശുപത്രിയിൽ സന്ദർശിച്ചവരിലേക്കും അന്വേഷണം

text_fields
bookmark_border
സ്വപ്​നയെ ആശുപത്രിയിൽ സന്ദർശിച്ചവരിലേക്കും അന്വേഷണം
cancel

കൊ​ച്ചി-​തൃ​ശൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ അ​ന്വേ​ഷ​ണം മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച​വ​രി​ലേ​ക്കും. വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഒ​രാ​ഴ്ച മു​മ്പ് നെ​ഞ്ചു​വേ​ദ​ന​യു​മാ​യി സ്വ​പ്ന​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​റു ദി​വ​സ​ത്തെ ചി​കി​ത്സ​ക്കി​ടെ സ്വ​പ്ന​യെ സ​ന്ദ​ർ​ശി​ക്കു​ക​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്ത​വ​രെ കു​റി​ച്ചാ​ണ് എ​ൻ.​ഐ.​എ അ​ന്വേ​ഷ​ണം. ഇ​തി​ൽ ഉ​ന്ന​ത​രു​ൾ​െ​പ്പ​ടെ​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ര​ണ്ടു ത​വ​ണ​യാ​ണ് സ്വ​പ്ന​യെ അ​സു​ഖ​വു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഒ​പ്പം സ്വ​പ്​​ന​യു​ടെ ഫോ​ൺ വി​ളി​യും അ​ന്വേ​ഷി​ക്കും സ്വ​പ്ന​യു​ടെ ആ​ശു​പ​ത്രി ചി​കി​ത്സ​യി​ൽ അ​സ്വാ​ഭാ​വി​ക​ത​യും ദു​രൂ​ഹ​ത​യും ഉ​ണ്ടെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തി​നു​പി​ന്നാ​ലെ സ്വ​പ്ന​യെ ഉ​ന്ന​ത​ർ സ​ന്ദ​ർ​ശി​ച്ചെ​ന്ന ആ​രോ​പ​ണം അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ​യും ഉ​യ​ർ​ത്തി. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ നേ​രി​ട്ടെ​ത്തി സ്വ​പ്ന​യു​ടെ ചി​കി​ത്സ​ക്കു​ള്ള കാ​ര്യ​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യെ​ന്നാ​ണ് എം.​എ​ൽ.​എ​യു​ടെ പ്ര​ധാ​ന ആ​രോ​പ​ണ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling caseSwapna Suresh
News Summary - Investigation into those who visited Swapna in the hospital
Next Story