കോവിഡ് രോഗികളുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയ സംഭവത്തിൽ അന്വേഷണം
text_fieldsആലപ്പുഴ: കോവിഡ് രോഗികളുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയ സംഭവത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിനെതിരായ ആരോപണം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ഐ.സി.യുവിൽ രോഗിമരിച്ചത് നാലുദിവസത്തിനുശേഷമാണ് ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചതെന്നാണ് ഏറ്റവും ഒടുവിലത്തെ പരാതി. ഈമാസം ഏഴിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പെൻറ (55) മരണമാണ് വിവാദമായത്. ഇതേവാർഡിൽ ചികിത്സയിലുണ്ടായിരുന്ന ഭാര്യയെയും മകനെയും അറിയിച്ചിരുന്നില്ല.
കഴിഞ്ഞദിവസം ഹരിപ്പാട് റെയിൽവേ സ്റ്റേഷനുസമീപത്തെ ബഥേൽക്വാട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന ദേവദാസിെൻറ (58) മരണവിവരം രണ്ടുദിവസം കഴിഞ്ഞിട്ടും അറിയിച്ചില്ലെന്ന് കുടുംബത്തിെൻറ പരാതിക്ക് പിന്നാലെയാണ് പുതിയസംഭവം.

