Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പും അന്വേഷണവും തമ്മിൽ ബന്ധമില്ല; സ്വർണക്കടത്ത് കേസിൽ അന്വേഷണം തുടരും -കേന്ദ്രമന്ത്രി

text_fields
bookmark_border
തെരഞ്ഞെടുപ്പും അന്വേഷണവും തമ്മിൽ ബന്ധമില്ല; സ്വർണക്കടത്ത് കേസിൽ അന്വേഷണം തുടരും -കേന്ദ്രമന്ത്രി
cancel

കോഴിക്കോട്: സ്വർണത്തട്ടിപ്പ് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പും അന്വേഷണവും തമ്മിൽ യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് എത്തിയതെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ജനങ്ങൾ നിരാകരിച്ചെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. ജനങ്ങളുടെ ക്ലീൻ ചിറ്റ് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീൻ ചിറ്റ് കിട്ടിയതെന്ന നിലപാടാണെങ്കിൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇനി ഭരിക്കാനില്ലെന്ന് പറഞ്ഞ് ഇറങ്ങിപോകണമായിരുന്നു എന്നും മുരളീധരൻ പറഞ്ഞു.

തട്ടിപ്പ് കേസിൽ തന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യം സ്വീകരിച്ചത്. ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുകയാണ്. സ്വർണക്കടത്ത് പോലെ പ്രധാനപ്പെട്ടതാണ് സർക്കാറിൽ സ്വാധീനം ചെലുത്തുന്ന വിവിധ വ്യക്തികൾ കേസിൽ ബന്ധപ്പെട്ടു നിൽക്കുന്നതെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story