Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടി കേസിൽ അന്വേഷണം പിണറായി സർക്കാറിലേക്ക്; വീണയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ

text_fields
bookmark_border
മാസപ്പടി കേസിൽ അന്വേഷണം പിണറായി സർക്കാറിലേക്ക്; വീണയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ
cancel

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം വീണ തൈക്കണ്ടിയിൽ നിന്ന് പിണറായി സർക്കാറിലേക്ക് വ്യാപിപ്പിക്കാൻ ഇ.ഡി നീക്കം. രണ്ട് ഘട്ടങ്ങളിൽ നടന്ന ചോദ്യം ചെയ്യലിലും വീണയുടെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് ഇ.ഡിയുടെ അനുമാനം. മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ നടക്കും.

വേണ്ടത്ര വൈദഗ്ദ്യമില്ലാതിരുന്നിട്ടും എക്സാ ലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലിന് ഐ.ടി സേവനങ്ങൾ നൽകാനുള്ള കരാർ ലഭിച്ചതെങ്ങനെ എന്നതാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. 2017നും 2020നും ഇടക്കാണ് എക്സാലോജിക്കിന് സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം ലഭിച്ചത്. അതായത് പിണറായി സർക്കാറിന്‍റെ കാലത്ത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ മാസപ്പടി ലഭിക്കുന്നതിൽ സർക്കാർ എക്സാലോജിക്കിന് ഏതെങ്കിലും തരത്തിൽ വഴി വിട്ട സഹായം നൽകിയിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.

സി.എം.ആർ.എല്ലിലെ മറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇതൊരു പി.എം.എൽ.എ കേസ് ആയതുകൊണ്ടു തന്നെ ഏതെങ്കിലും ഘട്ടത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായെന്ന് തെളിഞ്ഞാൽ ഇ.ഡിക്ക് കേസ് അന്വേഷിക്കാൻ കഴിയില്ല. മറിച്ച് സി.ബി.ഐ പോലുള്ള അഴിമതി അന്വേഷിക്കുന്ന ഏജൻസികൾക്ക് അന്വേഷണം കൈമാറേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Investigation in exalogic controvesry
Next Story