ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി; വസ്ത്രനിര്‍മാണ മേഖലയെ തിരികെയെത്തിക്കാന്‍ ശ്രമം
text_fieldsകൊച്ചി: ചില്ലറ വ്യാപാര വിപണിയില്‍ കേരള ബ്രാന്‍ഡുകള്‍ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ ചില്ലറ വ്യാപാര വിപണിയെക്കുറിച്ച പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വസ്ത്രനിർമാണ മേഖലയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സജീവമാവുകയാണെന്ന് കല്യാണ്‍ സില്‍ക്സ് സി.എം.ഡി ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
കേരളത്തില്‍നിന്ന് ലോകോത്തര ബ്രാന്‍ഡുകള്‍ ഉണ്ടാകണം. അവക്ക് ആഗോള വിപണിയില്‍ സൽപേരുണ്ടാവണം. മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയ വസ്ത്രനിർമാണ മേഖലയെ തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഡോഫാക്സ് സഹസ്ഥാപകനും സി.ഇ.ഒയുമായ അഭിഷേക് ബന്‍സല്‍,മിന്ത്ര സീനിയര്‍ വൈസ് പ്രസിഡന്റ് വേണു നായര്‍ , ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ പ്രസിഡന്റ് ജേക്കബ് ജോൺ, സംഗീത മൊബൈല്‍സ് എം.ഡി എല്‍.സുഭാഷ് ചന്ദ്ര, റീടെയ്ലേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ചെയര്മാന് ബിജോയ് കുര്യന് എന്നിവർ സംസാരിച്ചു.

