Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇ​ൻ​വെ​സ്റ്റ് കേ​ര​ള’...

‘ഇ​ൻ​വെ​സ്റ്റ് കേ​ര​ള’ ആ​ഗോ​ള ഉ​ച്ച​കോ​ടി​ക്ക് കൊ​ച്ചിയിൽ തുടക്കം; നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
Global Investors Summit, Pinarayi Vijayan
cancel

കൊ​ച്ചി: ‘ഇ​ൻ​വെ​സ്റ്റ് കേ​ര​ള’ ആ​ഗോ​ള ഉ​ച്ച​കോ​ടി​ക്ക് (ഐ.​കെ.​ജി.​എ​സ്) കേരളത്തിന്‍റെ വ്യവസായ ആസ്ഥാനമായ കൊ​ച്ചിയിൽ തുടക്കം. ര​ണ്ടു​ ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി ലു​ലു ബോ​ള്‍ഗാ​ട്ടി ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ലാണ് ഉച്ചകോടി നടക്കുന്നത്.

നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഭൂമിയില്ലാത്തതിനാൽ നിക്ഷേപകന് മടങ്ങേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് മികച്ച സാഹചര്യമാണ്. സംസ്ഥാനത്ത് ഉടനീളം സർക്കാർ തൊഴിൽ മേളകൾ നടത്തി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ഇന്ത്യയിൽ കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനം അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ്, റെയിൽ വികസനത്തിനും പ്രാധാന്യം നൽകി. എല്ലാ റോഡുകളിലും വികസനം ഉറപ്പുവരുത്തി. പവർ കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കേരളം നിക്ഷേപകരുടെ സ്വർഗമായി മാറുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണ്. മൊബൈൽ സാന്ദ്രതയിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. കേരളം സൃഷ്ടിക്കുന്നത് വൻ തൊഴിലവസരങ്ങളാണെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.

വി​വി​ധ വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ മു​ന്‍കൈ​യെ​ടു​ത്ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ച്ച​കോ​ടി, എ.​ഐ ആ​ന്‍ഡ് റോ​ബോ​ട്ടി​ക്സ്, എ​യ്റോ​സ്പേ​സ് ആ​ന്‍ഡ് ഡി​ഫ​ന്‍സ്, ലോ​ജി​സ്റ്റി​ക്സ്, മാ​രി​ടൈം ആ​ന്‍ഡ് പാ​ക്കേ​ജി​ങ്, ഫാ​ര്‍മ-​മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍- ബ​യോ​ടെ​ക്, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ആ​യു​ര്‍വേ​ദം, ഫു​ഡ്ടെ​ക്, മൂ​ല്യ​വ​ര്‍ധി​ത റ​ബ​ര്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍, ടൂ​റി​സം ആ​ന്‍ഡ് ഹോ​സ്പി​റ്റാ​ലി​റ്റി, മാ​ലി​ന്യ സം​സ്ക​ര​ണം-​നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക്​ ഊ​ന്ന​ൽ ന​ൽ​കും.

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി (ഓ​ണ്‍ലൈ​ന്‍), വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ല്‍, നൈ​പു​ണ്യ വി​ക​സ​ന ​മ​ന്ത്രി ജ​യ​ന്ത് ചൗ​ധ​രി, പ്ര​തി​പ​ക്ഷ ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ന്‍, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍, വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, വ്യ​വ​സാ​യ ​ലോ​ക​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​രും പങ്കെടുക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Invest Kerala Global Investors Summit started in Kochi
Next Story