Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂട്ടത്തോടെ നിക്ഷേപം...

കൂട്ടത്തോടെ നിക്ഷേപം മടക്കിവാങ്ങുന്നു​; സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

text_fields
bookmark_border
കൂട്ടത്തോടെ നിക്ഷേപം മടക്കിവാങ്ങുന്നു​; സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
cancel

കോ​ട്ട​യം: പോ​പു​ല​ർ ഫി​നാ​ൻ​സി​െൻറ ത​ക​ർ​ച്ച​യോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ. റി​സ​ർ​വ്​ ബാ​ങ്കി​െൻറ അ​നു​മ​തി​യി​ല്ലാ​തെ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​വ​യെ നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന പൊ​ലീ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​െൻറ റി​പ്പോ​ർ​ട്ടു​കൂ​ടി വ​ന്ന​തോ​ടെ ബ​ഹു​ഭൂ​രി​പ​ക്ഷം സ്ഥാ​പ​ന​ങ്ങ​ളും വെ​ട്ടി​ലാ​ണ്.

കോ​വി​ഡു​കൂ​ടി വ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി. ര​ണ്ടു​മാ​സ​ത്തി​നി​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് 300 കോ​ടി​വ​രെ നി​ക്ഷേ​പം പി​ൻ​വ​ലി​ച്ചെ​ന്നാ​ണ്​ വി​വ​രം. ഇ​തോ​ടെ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്​​പ ന​ൽ​കു​ന്ന​തു​പോ​ലും പ​ല​രും നി​ർ​ത്തി. പ​ണ​യ​സ്വ​ർ​ണം ഷെ​ഡ്യൂ​ൾ​ഡ്​ ബാ​ങ്കു​ക​ളി​ൽ പ​ണ​യം​വെ​ച്ച്​ പ​ണം എ​ടു​ക്കു​ന്ന​തി​നും നി​യ​​ന്ത്ര​ണം വ​ന്ന​തും തി​രി​ച്ച​ടി​യാ​യി.

പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ മ​റ്റ്​ ബാ​ങ്കു​ക​ളി​ൽ പ​ണ​യം​വെ​ച്ച്​ കോ​ടി​ക​ൾ എ​ടു​ത്ത​ശേ​ഷ​മാ​ണ്​ പോ​പു​ല​ർ ഫി​നാ​ൻ​സ്​ ത​ക​ർ​ന്ന​ത്. പ​ണം പി​ന്‍വ​ലി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രോ​ട്​ പ​ല സ്ഥാ​പ​ന​ങ്ങ​ളും മാ​സ​ങ്ങ​ളു​ടെ അ​വ​ധി​യും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പൊ​ലീ​സ്​ ന​ട​പ​ടി ഭ​യ​ന്ന്​ പ​ണം മ​ട​ക്കി ന​ൽ​കു​ന്ന​വ​രും നി​ര​വ​ധി​യ​ു​ണ്ട്. മി​ക്ക​യി​ട​ത്തും ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ള​വും ഭാ​ഗി​ക​മാ​ണ്.

അ​തേ​സ​മ​യം, പ​ണം പി​ന്‍വ​ലി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ​ര്‍ക്കാ​റിെൻറ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്നു​മു​ണ്ട്. കൂ​ടു​ത​ലും കെ.​എ​സ്.​എ​ഫ്.​ഇ​യി​ലും പോ​സ്​​റ്റ​ല്‍ വ​കു​പ്പി​െൻറ സ്‌​കീ​മു​ക​ളി​ലു​മാ​ണ്​ നി​ക്ഷേ​പി​ക്കു​ന്ന​ത്.പോ​പു​ല​ര്‍ ഫി​നാ​ന്‍സി​െൻറ ത​ട്ടി​പ്പി​നു പി​ന്നാ​ലെ, കേ​ര​ള​ത്തി​ല്‍ നാ​ല് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​ണ് നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള​തെ​ന്ന്​ റി​സ​ര്‍വ് ബാ​ങ്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​തോ​ടെ​യാ​ണ്​ ഇ​ട​പാ​ടു​കാ​ർ പ​ണം പി​ൻ​വ​ലി​ച്ചു​തു​ട​ങ്ങി​യ​ത്.

നി​ക്ഷേ​പം വ​ൻ​തോ​തി​ൽ റി​യ​ല്‍ എ​സ്​േ​റ്റ​റ്റ്, ഓ​ട്ടോ​മൊ​ബൈ​ല്‍, ടെ​ക്‌​സ്​​റ്റൈ​ല്‍ ബി​സി​ന​സു​ക​ളി​ലേ​ക്ക് വ​ക​മാ​റ്റി​യ ക​മ്പ​നി​ക​ളാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ത​ക​രു​ന്ന​ത്. സ്വ​ർ​ണ​പ്പ​ണ​യ​ത്തി​ൽ ന​ൽ​കി​യ വാ​യ്പ​ക​ളു​ടെ പ​രി​ധി​തു​ക കു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി ബാ​ങ്ക് അ​ധി​കൃ​ത​ര്‍ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.

റി​സ​ർ​വ്​ ബാ​ങ്ക്​ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തോ​ടെ​യാ​ണി​ത്. സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ​ക​ൾ കൃ​ത്യ​മാ​യി തി​രി​ച്ചെ​ടു​ക്കാ​ത്ത​ത്​ ബാ​ങ്കു​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ആ​ധാ​ര​ത്തി​ല്‍ വ​സ്തു​ക്ക​ള്‍ക്ക് മൂ​ല്യം പെ​രു​പ്പി​ച്ചു​കാ​ട്ടി​യു​ള്ള ത​ട്ടി​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും സ്വ​കാ​ര്യ ധ​ന​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഉ​യ​രു​ന്നു​ണ്ട്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ പ​ണ​മി​ട​പാ​ടു​ക​ള്‍ക്ക് റി​സ​ര്‍വ് ബാ​ങ്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​തോ​ടെ കൂ​ടു​ത​ല്‍ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത്​ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​ർ കോ​ടി​ക​ളു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പോ​പു​ല​റി​െൻറ ത​ക​ര്‍ച്ച​യും നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ന്‍ മി​ക്ക സ്ഥാ​പ​ന​ങ്ങ​ള്‍ക്കും അ​നു​മ​തി ഇ​ല്ലെ​ന്ന റി​സ​ർ​വ്​ ബാ​ങ്കി​െൻറ വെ​ളി​പ്പെ​ടു​ത്ത​ലും ഇ​ട​പാ​ടു​കാ​രെ പ​ണം പി​ൻ​വ​ലി​പ്പി​ക്കു​ന്ന​തി​േ​ല​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ചെ​ന്നും പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
TAGS:Popular finance scam private financial institution 
News Summary - inversters returning money by group Private finance companies in crisis
Next Story