Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി അധ്യക്ഷനെ...

കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യവുമായി ഐ.എൻ.ടി.യു.സി

text_fields
bookmark_border
r chandrasekaran
cancel

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യവുമായി ഐ.എൻ.ടി.യു.സി. സമഗ്രമായ മാറ്റമാണ് കോൺഗ്രസ് നേതൃത്വത്തിൽ വേണ്ടതെന്ന് സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തർക്കം അനാവശ്യ സന്ദേശമാണ് നൽകിയത്. കുറച്ചുകാലമായി കോൺഗ്രസിൽ നടക്കുന്നത് വീതംവെപ്പും ഗ്രൂപ്പ് പ്രവർത്തനവുമാണ്. ജാതി സംഘടനകളെ ഭയന്ന് നിൽക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

വി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകുന്നതോടെ കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചന്ദ്രശേഖരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Show Full Article
TAGS:r chandrasekaranINTUCKPCCcongress
News Summary - INTUC demands removal of KPCC president
Next Story