Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ ഇടപെടല്‍: ഫോണ്‍ സംഭാഷണം പുറത്ത്

text_fields
bookmark_border
A-K-Sasheendran.jpg
cancel

ആലപ്പുഴ: എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ. 'മീഡിയവൺ' ചാനലാണ് വാർത്ത പുറത്തുവിട്ടത്. എൻ.സി.പി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഫോൺ സംഭാഷണവും മീഡിയവൺ പുറത്തുവിട്ടു.

കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണണം. അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ. പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്നാണ് ശശീന്ദ്രൻ ഫോണിലൂടെ ആവശ്യപ്പെടുന്നത്. 'പാർട്ടിയിൽ വിഷയമൊന്നും ഇല്ലല്ലോ സാറേ. സർ പറയുന്ന വിഷയം എനിക്ക് മനസ്സിലായില്ല. ഏതാണ് ഒന്ന് പറഞ്ഞേ. സാറേ... സാർ പറയുന്നത് ഗംഗ ഹോട്ടൽ മുതലാളി പത്മാകരൻ എന്റെ മകളുടെ കൈക്ക് കയറി പിടിച്ചതാണോ. ആ കേസാണ് തീർക്കണമെന്നാണോ നിങ്ങൾ പറയുന്നത്. അവർ ബി.ജെ.പിക്കാരാണ്. അത് എങ്ങനെ തീർക്കണമെന്നാണ് നിങ്ങൾ പറയുന്നത്.' - എന്നാണ് പിതാവ് തിരിച്ചു ചോദിക്കുന്നത്.

ജൂണിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Intervention of Minister AK Saseendran to settle the harassment complaint
Next Story