Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന യുവതിക്ക് ആരോരുമറിയാതെ പ്രസവം; ആരോഗ്യവതിയാക്കി അയച്ച് അധികൃതർ

text_fields
bookmark_border
അന്തർ സംസ്ഥാന യുവതിക്ക് ആരോരുമറിയാതെ പ്രസവം; ആരോഗ്യവതിയാക്കി അയച്ച് അധികൃതർ
cancel
camera_alt??? ????? ?????? ?????? ???????????? ???????? ???? ????????????? ??????????????????

കൊച്ചി: കുഞ്ഞുപൈതലിന് ജന്മം നൽകുമ്പോൾ പെരുമ്പാവൂർ വാഴക്കുളത്തെ ഒറ്റമുറി വീട്ടിൽ മണിരാൻ നെസ്സ എന്ന അസം സ്വദേ ശിനിക്ക്​ കൂട്ട്​ അഞ്ച് വയസുകാരിയായ മൂത്ത മകൾ മാത്രമായിരുന്നു. കഴിഞ്ഞ 27നായിരുന്നു സംഭവം. ലോക്ക് ഡൗൺ കാലത്ത് ആശ ്രയത്തിനാരുമില്ലാതെ വീട്ടിൽ ഒറ്റക്കായി പോയതാണ് മണിരാൻ നെസ്സയും കുട്ടിയും. പണിക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് ഒര ാഴ്ചയായിട്ടും മടങ്ങിയെത്തിയിട്ടില്ല. സംഭവം ശ്രദ്ധയിൽപെട്ട വീട്ടുടമസ്ഥൻ പൊക്കിൾകൊടി മുറിയും മുമ്പേ അമ്മയേയും കുഞ്ഞിനേയും അഞ്ച് വയസുള്ള മൂത്ത കുട്ടിയേയും ഓട്ടോറിക്ഷയിൽ കയറ്റി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് വിട്ടു.

രക്തം ഒരുപാട് നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നതിനാൽ ഉടൻ അവിടെ നിന്ന് ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. സംഭവം അറിഞ്ഞ വാഴക്കുളം പഞ്ചായത്ത് അംഗം സനിത റഹീം വിവരം വി.പി.സജീന്ദ്രൻ എം.എൽ.എയോട് വിളിച്ചുപറഞ്ഞു. ഉടൻ എം.എൽ.എ ജനറൽ ആശുപത്രി ആർ.എം.ഒ പി.ജെ.സിറിയകിനെ ബന്ധപ്പെട്ട് കാര്യം അറിയിച്ചു. ആംബുലൻസ് എത്തുമ്പോൾ സർവ സജീകരണങ്ങളുമായി ഡോക്ടർമാരുടെ സംഘം സജ്ജമായി നിൽക്കുകയായിരുന്നു. ഡോ.റാണി, ഡോ.നർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചു. രക്തം നഷ്ടപ്പെട്ട് ഹീമോഗ്ലോബി​​െൻറ അളവ് വളരെ താഴ്ന്ന നിലയിലായിരുന്നു. ഹിന്ദിയടക്കം മറ്റൊരു ഭാഷയും യുവതിക്ക് അറിയില്ലെന്നതും കുഴപ്പിച്ചു. ആവശ്യമായ രക്തവും വേണ്ട ചികിത്സയും നൽകി ഇവർ യുവതിയുടെ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. ഗുരുതരമായ സ്ഥിതിയിലാണ് ആശുപത്രിയിലെത്തിയതെന്നും ആവശ്യമായ വൈദ്യസഹായം ഉടൻ ലഭ്യമാക്കിയെന്നും ഡോ.പി.ജെ.സിറിയക് ‘മാധ്യമ’ത്തോട് പറഞ്ഞു.

ഗർഭിണി ആയത് മുതൽ ഒരിക്കൽ പോലും യുവതി ആശുപത്രിയിൽ പോകുകയോ പരിശോധനകൾ നടത്തുകയോ െചയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇവർ താമസിക്കുന്ന മേഖലയിൽ പലവട്ടം എത്തിയിരുന്നെങ്കിലും യുവതിയുടെ കാര്യം ആരാലും അറിഞ്ഞിട്ടില്ലെന്ന് ആരോഗ്യപ്രവർത്തകരും വ്യക്തമാക്കുന്നു. അമ്മയെ അകത്ത് കയറ്റിയപ്പോൾ ഒറ്റക്കായിപ്പോയ മൂത്തകുട്ടിക്കും ആശുപത്രി അധികൃതർ തണലായി. ഇഷ്ടമുള്ള ഭക്ഷണം ചോദിച്ചറിഞ്ഞ് കാൻറീൻ ജീവനക്കാർ എത്തിച്ച് നൽകുകയും നഴ്സുമാരും മറ്റ് ജീവനക്കാരും കുട്ടിയെ ചേർത്തുപിടിച്ച് കരുതലേകി. കോവിഡ് വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ ഏറെ തിരക്കിലായിട്ടും അതിനിടെ ഇവർക്ക് വേണ്ടിയും സമയം മാറ്റിവെച്ച് മികച്ച് ചികിത്സ നൽകിയ ആർ.എം.ഓയും ആശുപത്രി അധികൃതരും അഭിനന്ദനം അർഹിക്കുന്നുവെന്ന് വി.പി.സജീന്ദ്രൻ എം.എൽ.എ മാധ്യമത്തോട് പറഞ്ഞു. പൂർണ ആരോഗ്യത്തോടെ ബുധനാഴ്ച ആശുപത്രി വിട്ട യുവതിക്കും കുഞ്ഞിനും എം.എൽ.എയുടെ നേതൃത്വത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള വീട് ലഭ്യമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newseranakulam general hospitalmalayalam newsdeliveryinterstate woman
News Summary - interstate woman delivery at home -kerala news
Next Story