Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ ഇതര സംസ്ഥാന...

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റു മരിച്ചു; സൂപ്രണ്ട് കസ്റ്റഡിയിൽ, തോട്ടം ഉടമ ഒളിവിൽ

text_fields
bookmark_border
ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റു മരിച്ചു; സൂപ്രണ്ട് കസ്റ്റഡിയിൽ, തോട്ടം ഉടമ ഒളിവിൽ
cancel

ഇടുക്കി: ഇടുക്കിയിലെ ഏലത്തോട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റു മരിച്ചു. ചിറ്റാമ്പാറ ഏലത്തോട്ടത്തിലെ തൊഴിലാളിയാണ് മരിച്ചത്. സംഭവത്തിൽ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തോട്ടം ഉടമ ഒളിവിലാണ്. തോട്ടം ഉടമയുടെ പേരിൽ ലൈസൻസുള്ള തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ അബദ്ധത്തിൽ വെടിവെച്ചതാണെന്ന് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shotIdukkiInterstate Labour
Next Story