പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അന്തര്‍ സംസ്ഥാന തൊഴിലാളിയെ കാണാതായി
text_fieldsപെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയിലെ അവശിഷ്ടങ്ങൾ കത്തിക്കൊണ്ടിരുന്ന തീച്ചൂളയിൽ വീണ് അന്തര്‍ സംസ്ഥാന തൊഴിലാളിയെ കാണാതായി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മട്ടിയാര്‍ റഹ്മാന് മണ്ഡലിന്റെ മകന് നസീര്‍ ഹുസൈനെയാണ് (22) കാണാതായത്. വ്യാഴാഴ്ച രാവിലെ ഏഴിന് ഓടക്കാലിയിലെ യൂനിവേഴ്സല്‍ പ്ലൈവുഡ് കമ്പനിയിലായിരുന്നു അപകടം.
15 അടി ആഴമുള്ള ഗർത്തത്തിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് അവശിഷ്ടങ്ങൾക്ക് തീ പിടിച്ചിരുന്നു. ഇത് കെടുത്താനായി വെള്ളം പമ്പുചെയ്യുന്നതിനിടെ നസീര്‍ ഹുസൈന് കാൽവഴുതി തീ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ അഗ്നിരക്ഷാസേനയെത്തി തീ അണക്കാനും നസീര്‍ ഹുസൈനെ കണ്ടെത്താനും രാത്രി വൈകിയും ശ്രമം തുടരുകയാണ്. ഓടക്കാലി സ്വദേശി ടി.പി. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഒരാഴ്ച മുമ്പാണ് നസീര്‍ ഹുസൈന് പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

