Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത ചലച്ചിത്രമേള;...

വനിത ചലച്ചിത്രമേള; സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചയായി 25 ചിത്രങ്ങള്‍

text_fields
bookmark_border
International Womens Film Festival
cancel

ആ​ല​പ്പു​ഴ: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഈ​മാ​സം 17 മു​ത​ല്‍ 19 വ​രെ ആ​ല​പ്പു​ഴ കൈ​ര​ളി, ശ്രീ ​തി​യ​റ്റ​റു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​നി​ത ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ 25 ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. ലോ​ക സി​നി​മ, ഇ​ന്ത്യ​ന്‍ സി​നി​മ, മ​ല​യാ​ള സി​നി​മ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വ​നി​ത സം​വി​ധാ​യ​ക​രു​ടെ 20 സി​നി​മ​ക​ളും അ​ഞ്ച് ഡോ​ക്യു​മെ​ന്റ​റി​ക​ളും മേ​ള​യി​ലു​ണ്ടാ​കും.

കാ​ന്‍, മ്യൂ​ണി​ച്ച് മേ​ള​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ 50ലേ​റെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വാ​രി​ക്കു​ട്ടി​യ ഷാ​ര്‍ല​റ്റ് വെ​ല്‍സി​ന്റെ ആ​ഫ്റ്റ​ര്‍ സ​ണ്‍, കാ​ന്‍, സാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഷി​കാ​ഗോ ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ മേ​രി ക്രൂ​സ്റ്റ​റു​ടെ കോ​ര്‍സാ​ഷ്, ലൊ​കാ​ര്‍ണോ മേ​ള​യി​ല്‍ ഗോ​ള്‍ഡ​ന്‍ ലെ​പ്പേ​ര്‍ഡ് പു​ര​സ്‌​കാ​രം നേ​ടി​യ ജൂ​ലി​യ മു​റാ​റ്റി​ന്റെ റൂ​ള്‍ 34, ബെ​ര്‍ലി​ന്‍, സ​ണ്‍ഡാ​ന്‍സ് ഫെ​സ്റ്റി​വ​ലു​ക​ളി​ല്‍ അ​വാ​ര്‍ഡു​ക​ള്‍ നേ​ടി​യ ക്ലോ​ൺ​ഡി​ക്കെ തു​ട​ങ്ങി ലോ​ക സി​നി​മ വി​ഭാ​ല്‍ഗ​ത്തി 14 സി​നി​മ​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും.

ഇ​ന്ത്യ​ന്‍ സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ റി​മാ​ദാ​സി​ന്റെ ടോ​റാ​സ് ഹ​സ്ബ​ന്റ്, അ​ഞ്ജ​ലി മേ​നോ​ന്റെ വ​ണ്ട​ര്‍വി​മ​ന്‍ എ​ന്നി​വ​യു​ണ്ട്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ വ​നി​ത സം​വി​ധാ​യി​ക​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര്‍മി​ച്ച ഏ​റ്റ​വും പു​തി​യ ര​ണ്ടു ചി​ത്ര​ങ്ങ​ള്‍ മേ​ള​യി​ലു​ണ്ട്. ഇ​ന്ദു​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്ത നി​ള, ശ്രു​തി ശാ​ര​ണ്യ​ത്തി​ന്റെ ബി 32 ​ടു 44 എ​ന്നി​വ​യാ​ണി​വ. വി.​എ​സ്. ഇ​ന്ദു സം​വി​ധാ​നം ചെ​യ്ത 19 (1) (a), ര​ത്തീ​ന​യു​ടെ പു​ഴു എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍ശി​പ്പി​ക്കും.

മൂ​ന്നു​ദി​വ​സം നീ​ളു​ന്ന മേ​ള​യി​ല്‍ പൊ​തു​വി​ഭാ​ഗ​ത്തി​ന് 300 രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് 150 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്. registration.iffk.in എ​ന്ന ലി​ങ്ക് മു​ഖേ​ന ഓ​ണ്‍ലൈ​നാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. ഓ​ഫ്‌​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന് ആ​ല​പ്പു​ഴ കൈ​ര​ളി തി​യ​റ്റ​റി​ലും കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ൻ​ഡി​ൽ സ​ജ്ജീ​ക​രി​ച്ച ഡെ​ലി​ഗേ​റ്റ് കൗ​ണ്ട​റു​ക​ളി​ലും സൗ​ക​ര്യ​മു​ണ്ട്. സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്റെ സ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് പ​ബ്ലി​ക്​ റി​ലേ​ഷ​ന്‍സ് വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള മേ​ള​യി​ൽ ഓ​പ​ൺ ഫോ​റം, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​കും.

ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​മാ​യി സി​നി​മ പ്ര​വ​ര്‍ത്ത​ക​ർ ഒരേവേദിയിൽ

ആ​ല​പ്പു​ഴ: ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി ആ​ല​പ്പി സി​നി​മാ​സ്. ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​നി​ത ച​ല​ച്ചി​ത്ര​മേ​ള​ക്ക്​ മു​ന്നോ​ടി​യാ​യാ​ണ്​ ജി​ല്ല​യി​ലെ സി​നി​മ പ്ര​വ​ര്‍ത്ത​ക​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. കു​ഞ്ചാ​ക്കോ​യു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍ത്തി​ച്ച സ്റ്റാ​ന്‍ലി ജോ​സ് മു​ത​ല്‍ സം​വി​ധാ​യ​ക​രാ​യ സ​ഹീ​ദ് അ​റാ​ഫ​ത്ത്, ജ​യ​സൂ​ര്യ തു​ട​ങ്ങി​യ യു​വ​ത​ല​മു​റ​യി​ലെ സി​നി​മ പ്ര​തി​ഭ​ക​ൾ ഒ​രേ വേ​ദി​യി​ലെ​ത്തി​യ​ത് പു​തി​യ അ​നു​ഭ​വ​മാ​യി.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും മേ​ള​യു​ടെ ജി​ല്ല സം​ഘാ​ട​ക സ​മി​തി​യും ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പും ചേ​ര്‍ന്നാ​ണ് സം​ഗ​മം ഒ​രു​ക്കി​യ​ത്. ജി​ല്ല​യി​ലെ വ​നി​ത മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രും സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​വി. പ്രി​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍ട്രോ​ള​റും സി​നി​മ പ്ര​വ​ര്‍ത്ത​ക​നു​മാ​യ എ. ​ക​ബീ​ര്‍, സി​നി​മ ആ​ര്‍ടി​സ്റ്റ് ഉ​ഷ ഹ​സീ​ന, സം​ഘാ​ട​ക സ​മി​തി കോ​ഓ​ഡി​നേ​റ്റ​ര്‍ ബി​ച്ചു എ​ക്‌​സ്. മ​ല​യി​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍. റി​യാ​സ്, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​എ​സ്. സു​മേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Women's Film Festival
News Summary - International Women's Film Festival
Next Story