Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്ട്ര വ്യാപാരമേള; കേരള പവിലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

text_fields
bookmark_border
kerala
cancel
camera_alt

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്നു

Listen to this Article

ന്യൂഡല്‍ഹി: ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഭാരത് മണ്ഡപത്തില്‍ (പ്രഗതി മൈതാന്‍) നവംബര്‍ 14 മുതല്‍ 27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പര്‍ ഹാളിലാണ് 299 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കേരള പവിലിയന്‍. പ്രദര്‍ശന നഗരിയിലെ 27 സ്റ്റാളുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പാണ് പവിലിയന്റെ മേല്‍നോട്ടം വഹിക്കുന്നത്.

കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, കേരള ഹൗസ് റെസിഡന്റ് കമീഷണര്‍ പുനീത് കുമാര്‍, ഐ ആന്‍ഡ് പി.ആർ.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ്, കേരള ഹൗസ് അഡീഷനല്‍ റെസിഡന്റ് കമീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ്, പി.ആർ.ഡി അഡീഷനല്‍ ഡയറക്ടര്‍മാരായ വി.പി. പ്രമോദ്കുമാര്‍, കെ.പി. സരിത തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Trade Fair Kerala Pavilion inaugurated by Chief Minister
Next Story