Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് അന്താരാഷ്ട്ര സെമിനാറിന് തുടക്കം

text_fields
bookmark_border
കാലിക്കറ്റ് സർവകലാശാല
cancel
camera_alt

കാലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ആരംഭിച്ച ദ്വിദിന അന്താരാഷ്ട്ര സെമിനാറിൽ പ്രൊഫസർ കെ.എം സജാദ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തുന്നു

തേഞ്ഞിപ്പലം: അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോണൾഡ് ട്രംപ് രണ്ടാം തവണ അമേരിക്കൻ പ്രസിഡൻ്റായതെന്നും അപ്രമാദിത്വം നഷ്ടമായി എന്ന് അമേരിക്ക തന്നെ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നം കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ കെ.എം സജാദ് ഇബ്രാഹിം . 'ലോകക്രമത്തിൽ അധികാരം, സംഘർഷം, സഹകരണം'എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ആരംഭിച്ച ദ്വിദിന അന്തരാഷ്ട്ര സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുതു നൂറ്റാണ്ടിൻ്റെ സവിശേഷത വികസ്വര രാജ്യങ്ങളടങ്ങുന്ന റഷ്യ-ചൈന ചേരിയുടെ ശക്തിപ്പെടലാണ്. ഇതു കൊണ്ടാണ് ഇറാൻ അമേരിക്കക്കെതിരെ കീഴടങ്ങാതെ പ്രതിരോധിച്ചു നിൽക്കുന്നതെന്നും പ്രൊഫ. സജാദ് ഇബ്രാഹിം പറഞ്ഞു. സെമിനാറിൻ്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ നിർവ്വഹിച്ചു. പോളണ്ട്, ശ്രീലങ്ക, നൈജീരിയ, അമേരിക്ക, ബ്രിട്ടൻ, ഉസ്‌ബെക്കിസ്ഥാൻ, ഇന്തോനേഷ്യ, യമൻ, മെറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം നിരവധി പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

പൊളിറ്റിക്കൽ സയൻസ് പഠനവിഭാഗം മേധാവി പ്രൊഫ. ശിവദാസൻ പി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർ സൗദ് ഇസ്മയിൽ, സെമിനാർ കോർഡിനേറ്റർ മുഹമ്മദ് നൗഫൽ സി. കെ, ഗവേഷകയായ നൂർജഹാൻ. ടി, അസിസ്റ്റൻ്റ് പ്രൊഫസറായ സജീഷ് ഒ.ജി എന്നിവരും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പൊളിറ്റിക്കൽ സയൻസ് അന്താരാഷ്ട്ര സെമിനാറിന് തുടക്കം
Next Story