Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യാന്തര കയാക്കിങ്:...

രാജ്യാന്തര കയാക്കിങ്: വിജയികൾക്ക് സമ്മാനത്തുക നൽകിയില്ല

text_fields
bookmark_border
രാജ്യാന്തര കയാക്കിങ്: വിജയികൾക്ക് സമ്മാനത്തുക നൽകിയില്ല
cancel

ക​ണ്ണൂ​ർ: രാ​ജ്യാ​ന്ത​ര ക​യാ​ക്കി​ങ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച​വ​ർ​ക്ക് നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും സ​മ്മാ​ന​ത്തു​ക ന​ൽ​കി​യി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 28ന് ​കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ജ​ല​മേ​ള​യി​ലാ​ണ് രാ​ജ്യാ​ന്ത​ര ക​യാ​ക്കി​ങ് മ​ത്സ​രം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി 40 ഓ​ളം താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ടൂ​റി​സം വ​കു​പ്പും കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി​യും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് റി​യാ​സ​ട​ക്കം ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ത്സ​ര​ശേ​ഷം സ​മ്മാ​ന​ത്തു​ക പി​ന്നീ​ട് ന​ൽ​കു​മെ​ന്ന​റി​യി​ച്ചെ​ങ്കി​ലും ന​ൽ​കി​യി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ സ​മ്മാ​ന​ത്തു​ക​യാ​യി ന​ൽ​കാ​നു​​​ണ്ടെ​ന്നാ​ണ് വി​വ​രം. ക​ണ്ണൂ​ർ മാ​ടാ​യി പു​തി​യ​ങ്ങാ​ടി​യി​ലെ ഏ​ണ്ടി​യി​ൽ ജാ​സ്മി​ൻ, മ​ക്ക​ളാ​യ സ്വാ​ലി​ഹ, സ​മീ​ഹ, ധ​ർ​മ​ട​ത്തെ അ​പ​ർ​ണ, ആ​ല​പ്പു​ഴ കു​ട്ട​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജ​യ് കൃ​ഷ്‌​ണ, സൂ​ര​ജ്, റി​ജോ തു​ട​ങ്ങി​യ​വ​ർ​ക്ക് സ​മ്മാ​ന​ത്തു​ക ല​ഭി​ക്കാ​നു​ണ്ട്. 97,000 രൂ​പ ജാ​സ്മി​നും മ​ക്ക​ൾ​ക്കും കി​ട്ടാ​നു​ണ്ട്.

മ​റ്റു​ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് 35,000 മു​ത​ൽ 52,000 രൂ​പ​വ​രെ​യും അ​തി​നു മു​ക​ളി​ലും സ​മ്മാ​ന​ത്തു​ക കി​ട്ടാ​നു​ണ്ട്. ഇ​വ​ർ തു​ക ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നി​രി​ക്കു​ക​യാ​ണ്. ഒ​പ്പം നി​യ​മ പോ​രാ​ട്ട​ത്തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalkayakingwinnersPrize money
News Summary - International kayaking: No prize money given to winners
Next Story